Ireland

പ്രമുഖ സ്വകാര്യ നഴ്‌സിംഗ് ഹോം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ രോഗീപരിചരണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തി

അയർലണ്ടിലെ പ്രമുഖ സ്വകാര്യ നഴ്സിംഗ് ഹോമുകളുടെ ശൃംഘ ലയുടെ ഉടമസ്ഥതയിലുള്ള നിരവധി റെസിഡൻഷ്യൽ ഫെസിലിറ്റീകളിലെ രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തി ആർടിഇ ഇൻവെസ്റ്റിഗേറ്റ്സ് ഡോക്യൂമെന്ററി. മുമ്പ് ഓർപിയ എന്നറിയപ്പെട്ടിരുന്ന Emeis Ireland, 2022 ൽ ഐറിഷ് വിപണിയിൽ പ്രവേശിച്ചതിനുശേഷം രാജ്യത്തുടനീളം 27 നഴ്സിംഗ് ഹോമുകൾ നടത്തുന്നു. ശൃംഖലയുടെ ബ്രാൻഡിന് കീഴിലുള്ള രണ്ട് ഹോമുകളിലെ മോശം പെരുമാറ്റത്തെയും രീതികളെയും RTÉ ഡോക്യൂമെന്ററി എടുത്തുകാണിക്കുന്നു.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വടക്കൻ ഡബ്ലിനിലെ ഗ്ലാസ്നെവിനിലുള്ള ദി റെസിഡൻസ് പോർട്ട്‌ലോയിസ്, ബെനിവിൻ മാനർ എന്നീ രണ്ട് നഴ്‌സിംഗ് ഹോമുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ, പരിചരണ പിഴവുകളുടെയും വൃദ്ധജനങ്ങളോടുള്ള അവഗണനയുടെയും ഒന്നിലധികം ഉദാഹരണങ്ങൾ കണ്ടെത്തി. നിരവധി വിസിൽബ്ലോവർമാർ ഉന്നയിച്ച വിശദമായ ആശങ്കകളെത്തുടർന്ന്, ആർടിഇ ഇൻവെസ്റ്റിഗേറ്റ്സ് അന്വേഷണം നടത്തിയത്. ദുർബലരായ ആളുകൾക്ക് ആവശ്യമായ പരിചരണം നൽകാത്തതും, ഒരു സ്റ്റാഫിന്റെ മേൽനോട്ടത്തിൽ ധാരാളം താമസക്കാർ വരുന്നതും, രോഗികൾക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാനുള്ള അനുവാദം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഡോക്യുമെന്ററി എടുത്തുകാണിച്ചു.

ചില ജീവനക്കാർ ശരിയായ ലിഫ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇൻകണ്ടിന്റൻസ് പാഡുകൾ പോലുള്ള ആവശ്യമായ ഇനങ്ങളുടെ കുറവുണ്ടെന്നും കാണിച്ചു. ഡോക്യൂമെന്ററി പുറത്ത് വന്നതോടെ Emeis Ireland ക്ഷമാപണം നടത്തി. പ്രോഗ്രാമിൽ ഉന്നയിക്കുന്ന പ്രശനങ്ങളിൽ രണ്ട് നഴ്സിംഗ് ഹോമുകളിലും സമഗ്രമായ അവലോകനം ആരംഭിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലുകളിൽ വളരെയധികം ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

20 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

21 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

23 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 day ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago