അയർലണ്ടിൻ്റെ 15-ാമത്തെ Taoiseach ആയി സൈമൺ ഹാരിസ് ചുമതലയേറ്റു.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഹാരിസ്. കഴിഞ്ഞ മാസം ലിയോ വരദ്കറുടെ രാജിയെത്തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. ഐറിഷ് പാർലമെൻ്റംഗങ്ങൾ ഹരീസിനായി ചൊവ്വാഴ്ച 88-നെതിരേ 69 വോട്ട് ചെയ്തു. ഡബ്ലിനിലെ ഫീനിക്‌സ് പാർക്കിലെ അറസ് ആൻ ഉച്ച്‌ട്രെയിനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് നിയമന വാറണ്ടിൽ ഒപ്പുവെച്ചു. Taoiseachൻ്റെ മുദ്രയും ഗവൺമെൻ്റ് മുദ്രയും ഹാരിസിന് കൈമാറുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും യുകെ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറും സൈമൺ ഹാരിസിനെ അഭിനന്ദിച്ചു. സൈമൺ ഹാരിസിൻ്റെ പുതിയ കാബിനറ്റിൽ പീറ്റർ ബർക്കിനെ എൻ്റർപ്രൈസ് മന്ത്രിയായി നിയമിച്ചു.ഈ മാസം ആദ്യം ക്യാബിനറ്റിൽ നിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച സൈമൺ കോവേനിക്ക് പകരമാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. പാട്രിക് ഒ ഡോനോവനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായും പ്രഖ്യാപിച്ചു. ഗാൽവേ വെസ്റ്റ് ടിഡി ഹിൽഡെഗാർഡ് നൗട്ടൺ ഗവൺമെൻ്റ് ചീഫ് വിപ്പായും ആരോഗ്യ വകുപ്പിലെ സൂപ്പർ ജൂനിയർ മന്ത്രിയായും തുടരും.
ഗാൽവേ വെസ്റ്റ് ടിഡി ഹിൽഡെഗാർഡ് നൗട്ടൺ ഗവൺമെൻ്റ് ചീഫ് വിപ്പായും ആരോഗ്യ വകുപ്പിലെ സൂപ്പർ ജൂനിയർ മന്ത്രിയായും തുടരും . മന്ത്രിമാരായ പാസ്ചൽ ഡോനോഹോ, ഹെതർ ഹംഫ്രീസ്, ഹെലൻ മക്എൻ്റി എന്നിവർ നിലവിലെ റോളുകളിൽ തുടരും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുക എന്നത് നിരവധി വിദ്യാർത്ഥികളുടെ സ്വപ്നമാണ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അന്തരീക്ഷം, വിവിധ രാജ്യങ്ങളിലെ…
അയർലണ്ടിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് ഒക്ടോബർ മുതൽ വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം. വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി ഈടാക്കുന്ന…
നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,…
ഓസ്കാർ ജേതാവും പ്രശസ്ത ഐറിഷ് ഗായകനും ഗാനരചയിതാവും ദി ഫ്രെയിംസ് (The Frames) ബാൻഡിന്റെ മുൻനിര ഗായകനുമായ ഗ്ലെൻ ഹാൻസാർഡ്…
ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും.…