പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയും ഭാവഗായകൻ പി.ജയചന്ദ്രനും ആലപിച്ച മനോഹര ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് അയർലണ്ടിന്റെ പ്രിയ സംഗീതജ്ഞൻ സിംസൺ ജോൺ മലയാള സിനിമാ സംഗീത മേഖലയിൽ നിറ സാന്നിധ്യമാകുന്നു.
‘അന്തിക്കാട്ടെ വിശേഷങ്ങൾ’ എന്ന സിനിമയിലെ ‘പകലും പോയ്മറഞ്ഞു..’ എന്ന ഗാനം ഇന്നലെ ചെന്നൈ സാലിഗ്രാമിൽ കെ എസ് ചിത്ര ആലപിച്ചു റെക്കോർഡ് ചെയ്തു. പി.ജയചന്ദ്രൻ ആലപിച്ച ‘ഇന്നെന്റെ മനസ്സിൽ….’എന്ന ഗാനം സിനിമയുടെ പൂജയോടാനുബന്ധിച്ചു റിക്കോർഡ് ചെയ്തിരുന്നു.
ബാബു രാധാകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അന്തിക്കാട്ടെ വിശേഷങ്ങളിൽ’ ജനാർദ്ദനൻ മണ്ണുമ്മൽ രചിച്ച നാലു ഗാനങ്ങൾ സിംസൺ ചിട്ടപ്പെടുത്തി.
ചിത്ര അരുൺ, സാബു ജോസഫ് എന്നിവരാണ് മറ്റ് ഗാനങ്ങൾ ആലപിച്ചത്. ‘കിം കിം കിം..’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ റാം സുരേന്ദർ ഈ ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ നിർവഹിച്ചു.
ആദ്യ ചിത്രത്തിൽ തന്നെ പ്രമുഖ പിന്നണിഗായകരായ പി.ജയചന്ദ്രൻ ,കെ എസ് ചിത്ര എന്നിവർക്കായി ഗാനങ്ങൾ ചിട്ടപ്പെടുത്താനായത് തന്റെ സംഗീത സപര്യയിലെ അസുലഭാവസരമാണെന്ന് സിംസൺ ജോൺ അഭിപ്രായപ്പെട്ടു. അയർലണ്ടിൽ ഏവർക്കും സുപരിചിതനായ അനുഗ്രഹീത ഗായകൻ സാബു ജോസഫ് ഈ ചിത്രത്തിനായി പിന്നണി പാടുന്നത് മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന മറ്റൊരു മുഹൂർത്തം കൂടിയാണ്.
‘വൈഖരി’ മ്യൂസിക് ബാൻഡിലെ ലീഡ് ഗിറ്റാറിസ്റ്റും ഗായകനുമായ സിംസൺ ജോൺ ,ഡബ്ലിൻ തപസ്യയുടെയും, ഡാലസ് ഭരതകലാ തീയറ്റേഴ്‌സിന്റെയും പ്രമുഖ നാടകങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ആദ്യകാല മലയാള സംഗീത ആൽബങ്ങളിൽ പല ഹിറ്റ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയായ സിംസൺ ജോൺ അയർലണ്ടിൽ ഭാര്യ റിന്റ ജോൺ ,മക്കൾ ജോവാന ജോൺ, ഒലീവിയ ജോൺ എന്നിവരോടൊപ്പം നാവനിലാണ് താമസം.
അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…
സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…
പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…
ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…
കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…
അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…