Ireland

സീറോ മലബാർ ‌മൈഗ്രൻറ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ “സിസ്റ്റർ അഭയ കലണ്ടർ ” അയർലണ്ടിൽ വിതരണം ചെയ്യുന്നു

കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ്  ഒരു സന്യാസിനി മഠത്തിൽ സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം. ഈ കേസിലെ പ്രതികൾ ആയ ഒരു പുരോഹിതനും ഒരു കന്യാ സ്ത്രീയും ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. വളരെയധികം കോളിളക്കം സൃഷ്ടിച്ച  ഈ കേസിൽ ഇപ്പോഴും അഭ്യുഹങ്ങൾ തുടരുകയാണ്. സഭ കൊല്ലപ്പെട്ട സിസ്റ്ററിനോടും അവരുടെ കുടുംബത്തിനോടും നീതി കാണിച്ചില്ല എന്ന ആക്ഷേപം വിശ്വാസികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

ഈ അടുത്തകാലത്തു തന്നെ കത്തോലിക്കാ സഭക്ക് മാനഹാനിയുണ്ടാക്കിയ മറ്റൊരു സംഭവം കൂടി നടന്നു.  ഒരു സന്യാസിനിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയെ ബിഷപ്പായി തന്നെ തൽസ്ഥാനത്തു തുടരാൻ  സഭ അനുവദിച്ചു. ഈ ബിഷപ്പിന്റെ ഫോട്ടോ വച്ച് സഭ ഔദ്യോഗികമായി കലണ്ടറും അടിച്ചിറക്കി.
ഇതിനൊക്കെ മറുപടി എന്ന വിധത്തിലാണ് സഭയിലെ  ഒരു വലിയ വിഭാഗം അംഗങ്ങൾ സിസ്റ്റർ അഭയയുടെ ഫോട്ടോ വച്ച് 2021 ലെ കലണ്ടർ അടിച്ചിറക്കിയത്. സിസ്റ്റർ ടീന ജോസ് CMC ആണ് ഈ കലണ്ടർ രൂപകല്പന ചെയ്തത്.

ഈ കലണ്ടറിനു ലോകമെങ്ങുമുള്ള  സീറോ മലബാർ വിശ്വാസികളിൽ നിന്ന് അഭൂതപൂർവമായ വരവേൽപ്പാണ് ലഭിച്ചത്. ഈ കലണ്ടർ സീറോ മലബാർ മൈഗ്രന്റ് കമ്യൂണിറ്റി അയർലൻഡ് (SMMCI) എന്ന കൂട്ടായ്മ ഇപ്പോൾ അയർലണ്ടിലും എത്തിച്ചിരിക്കുകയാണ്. സഭയിൽ ഒരു നവീകരണം ഉണ്ടായേ തീരു, അതിനുള്ള ശക്തിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത് എന്ന് SMMCI അഭിപ്രായപ്പെട്ടു.

പുതപ്പിട്ടു മൂടിയാൽ ഉള്ളിൽ നടക്കുന്നത് ഒന്നും അറിയില്ല. ആയതിനാൽ പുതപ്പുകൾ വലിച്ചു മാറ്റണം. സഭയെ തകർക്കുന്നത് വിമർശകരല്ല, മറിച്ചു  സഭയുടെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആണ് എന്നും SMMCI  വക്താക്കൾ പ്രതികരിച്ചു.

താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപെട്ടാൽ ആവശ്യമുള്ളവർക്ക്  ഈ കലണ്ടർ  ലഭിക്കുന്നതായിരിക്കും .

087 788 8374

087 613 7240

089 954 7876

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

13 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

14 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

17 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

24 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago