Ireland

ഫാ. രാജേഷ് മേച്ചിറാകത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ്

Biju L.Nadackal, PRO

മൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഉപരിപഠനത്തിനായ് പോകുന്ന ഫാ. രാജേഷ് മേച്ചിറാകത്തിനു ഡബ്ലിൻ സീറോ മലബാർ സമൂഹം സമുചിത യാത്രയയപ്പ് നൽകി.  അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ്  പാടത്തിപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ സോണൽ കോർഡിനേഷൻ കമ്മറ്റിയുടേയും കുർബാന സെൻ്റർ കമ്മറ്റികളുടേയും സംയുക്ത മീറ്റിങ്ങിൽ ഡബ്ലിൻ സോണൽ കമ്മറ്റിയുടെ ഉപഹാരങ്ങൾ ട്രസ്റ്റിമാരായ സീജോ കാച്ചപ്പള്ളി, ബെന്നി ജോൺ, സുരേഷ് ജോസഫ് എന്നിവർ സമ്മാനിച്ചു. അച്ചൻ്റെ സേവനങ്ങളെ പ്രത്യേകിച്ച് കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയിൽ ചെയ്ത പ്രവർത്തനങ്ങളെ നന്ദിയോടെ സ്‌മരിച്ച ഫാ. ക്ലമൻ്റ് , അച്ചൻ്റെ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. അയർലണ്ട് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് വിവിധ ഡിപ്പാർട്ട്മെൻ്റ് / ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ ഭക്തസംഘടനകളും അച്ചൻ്റെ ചുമതലയിൽ ഉണ്ടായിരുന്ന ബ്രേ, ബ്ലാക്ക്റോക്ക്, താല കുർബാന സെൻ്ററുകളും, മറ്റ് കുർബാന സെൻ്ററുകളും പ്രത്യേകമായി യാത്രയയപ്പ് നൽകിയിരുന്നു.

അയർലണ്ട് SMYM ഡയറക്ടറായിരുന്ന ഫാ. രാജേഷ് യുവജനങ്ങളെ സഭയുടേയും സമൂഹത്തിൻ്റേയും മുൻനിരയിലേയ്ക്ക് എത്തിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങളാണ് നടത്തിയത്. കുട്ടികളെ അൾത്താര ശുശ്രൂഷികളായി പരിശീലിപ്പിക്കുന്നതിലും, സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നിർണ്ണായക സംഭാവനകൾ നൽകി.

തലശേരി അതിരൂപതാ അംഗമായ ഫാ. രാജേഷ് തലശേരി അതിരൂപതാ CML, AKCC എന്നിവയുടെ ഡയറക്ടറായിരുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദത്തിനു ശേഷം എം.ബി.ഏ., എം.ഫിൽ ബിരുദങ്ങൾ നേടിയ ഫാ. രാജേഷ് ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജിൽ ഇമിഗ്രൻ്റ് യൂത്തിൻ്റെ സൈക്കോളജിയിൽ ഡോക്ട്രൽ റിസേർച്ചിനായാണു പോകുന്നത്. അതോടൊപ്പം ഡബ്ലിൻ അതിരൂപതയിലെ ബാലിമൻ ഇടവകയിലും സേവനം ചെയ്യും.

Biju Nadackal

PRO SMC Dublin

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

10 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

10 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

13 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

20 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago