Ireland

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക് സുപരിചിതയായ ശ്രീമതി സ്മിതയെ യോഗം ഐക്യ ഖണ്ടേനെ തിരഞ്ഞെടുത്തു, വയനാട് ദുരന്ത നിവാരണത്തിനായ് WMF ഭവന പദ്ധതിയിലേക്ക് വേണ്ട സഹായ സ്വരൂപണങ്ങൾക്കായ് മുന്നിട്ടിറങ്ങുകയും, അയർലണ്ടിൽ താമസിക്കുന്ന മലയാളികളുടെ വിവിധ ചികിത്സാ സഹായങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന സ്മിതയുടെ നാമനിർദേശം യോഗം ഏകസ്വരത്താൽ അംഗീകരിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു, നിലവിലെ അയർലന്റ് കോർഡിറ്റർ ശ്രീ ഷൈജു തോമസ് യൂറോപ്പ് റീജനൽ ചുമതലകളുടെ നേതൃത്വം ഏറ്റെടുക്കാൻ തയ്യാറാവുന്ന അവസരത്തിലാണ് പുതിയ കോർഡിനേറ്റർ തിരഞ്ഞെടുപ്പ് ഡബ്ലിനിൽ നടന്നത്.

അയർലന്റ് മുൻ കോർഡിനേറ്റർ ആയിരുന്ന ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമതി റോസ്ലെറ്റ് ഫിലിപ്പിനു ശേഷം അയർലന്റ് കോർഡിനേഷൻ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ് ശ്രീമതി സ്‌മിത,കലാ സാംസ്ക്കാരിക, സാമൂഹിക വേദികളിൽ കഴിഞ്ഞ 20 വർഷത്തോളമായി അയർലന്റിൽ നിസ്തുല സേവനം അർപ്പിച്ച സ്മിതയുടെ പ്രവർത്തന മികവ് തന്നെയാണ് WMF അയർലന്റിനെ നയിക്കാൻ സ്മിതയെ തിരഞ്ഞെടുത്തതിന്റെ പ്രധാന ഘടകം എന്ന് യോഗം വിലയിരുത്തി. പ്രവാസ സമൂഹത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിന്റെ അയർലന്റ് നേതൃത്വസ്ഥാനം ഏറ്റെടുത്ത സ്മിതയെ,WMF ലോക നേതൃത്വം ഒന്നടങ്കം അഭിനനനം അർപ്പിച്ചു.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

18 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

23 hours ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

1 day ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago