ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.
എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ.
‘ഇത് അന്വേഷിച്ച് പല ദുഷ്ടശക്തികളും പല കാലങ്ങളിലും വരും…
..ഇതിനു വേണ്ടി യുദ്ധങ്ങൾ വരെ നടക്കും…’
ഇന്നു പുറത്തുവിട്ട ആട് – 3 എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ തുടങ്ങുന്നത് ഈ കമൻ്റിറിയിൽക്കൂടി യാണ്.
ഈ കമൻ്റ്റി ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും…
ചില ദ്രുരൂഹതകൾ ഇതിനു പുറകിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നു.
അതിനനുയോജ്യമായ രംഗങ്ങളാണ് ട്രയിലറിൽ ഉടനീളം കാണാൻ കഴിയുന്നത്.
ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരായ കഥാ പാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ അടിലെ ഷാജി പാപ്പനേയും സംഘത്തേയുമൊക്കെ കണ്ടിട്ടുള്ളത്.
മൂന്നാം ഭാഗത്തിൽ എത്തിയപ്പോൾ ഈ കഥപാത്രങ്ങളൊക്കെ വീര സാഹസ്സിക യോദ്ധാക്കളേപ്പോലെയാകുന്നു
വാളും കുതിരയും, ആനയുമൊക്കെയായി അവർ അരങ്ങു തകർക്കുന്നു.
ഇതെല്ലാം തികഞ്ഞ ഫാൻ്റെ സി ജോണറിലാണ് സിനിമ,
അവതരിപ്പിച്ചിരിക്കുന്നത്.
ഷാജിപാപ്പനം, സംഘവും ഒറിജിനൽ കഥാപാത്രങ്ങളായിത്തന്നെയും ട്രയിലറിൽ കാണം. അവർക്കിടയില നർമ്മ മുഹൂർത്തങ്ങളും ട്രയിലറിൽ നിറഞ്ഞുനിൽക്കുന്നു.
പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ പോരുന്ന നിരവധി ആകർഷണീയ മുഹൂർത്തങ്ങളിലൂടയാണ് ട്രയിലർ എത്തിയിരിക്കുന്നത്.
ചിരിയും ചിന്തയും വിസ്മയവുമെല്ലാം കോർത്തിണക്കിയ ട്രയിലർ ആട് -3
-യുടെ ഒരു മിനിയേച്ചർ തന്നെയെന്നു വിശേഷിപ്പിക്കാം.
വൻ മുതൽമുടക്കിൽ
വിശാലമായ, ക്യാൻവാസ്സിൽ അണിയിച്ചൊരുക്കുന്ന ഒരു ചിത്ര മാണിതെന്ന് ട്രയിലർ കാട്ടിത്തരുന്നു.
മാർച്ച് പത്തൊമ്പതിന് റംസാൻ ആഘോഷത്തിന് ഭംഗി കൂട്ടുവാൻ പോരും വിധത്തിൽ, പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പ്രമോഷൻഭാഗമായി പ്രകാശനം ചെയ്ത ഈ ട്രയിലർ നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ ട്രയിലർ. സമീപകാലത്ത് ഇത്രയും തരംഗം സൃഷ്ടിച്ചു ഒരു ട്രയിലർ എത്തിയിട്ടില്ലായെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല.
ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ട്രിലറിൽ പ്രത്യക്ഷപ്പെട്ടുന്നുണ്ട്.
ജയസൂര്യ വിനായകൻ, സണ്ണി വെയ്ൻ, സൈജുക്കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു എന്നിവർ അതിലെ പ്രമുഖ താരങ്ങളാണ്.
അജുവറൂഗീസ്, ധർമ്മജൻ ബോൾഗാട്ടി,
ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – അഖിൽ ജോർജ്.
എഡിറ്റിംഗ്- ലിജോ പോൾ.
കലാസംവിധാനം – അനീസ് നാടോടി
മേക്കപ്പ് – റോണക്സ് സേവ്യർ –
കോസ്റ്റ്യും – ഡിസൈൻ-
സ്റ്റെഫി സേവ്യർ –
സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി.സുശീലൻ.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…
കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…
അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…