Ireland

എസ് എം വൈ എം ഫുട്ബോൾ ടൂർണമെൻറ് ശനിയാഴ്ച ഫിനിക്സ് പാർക്കിൽ

ഡബ്ലിൻ : സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM) സംഘടിപ്പിക്കുന്ന 16 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെൻ്റ് 2022 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9 30 മുതൽ ഫിനിക്സ്റ്റ് പാർക്കിൽവച്ച് നടത്തപ്പെടുന്നു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ 11 കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിലെ വിജയികൾക്ക് യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന മാർപാപ്പ വിശുദ്ധ ജോൺപോൾ രണ്ടാമൻ്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡുമാണ് സമ്മാനം. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ ക്യാഷ് അവാർഡും നൽകുന്നതാണ്.

മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകൾ കോർക്കിൽ നടക്കുന്ന നാഷണൽ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭയുടെ നൂറോളം യുവജനങ്ങൾ പങ്കെടുക്കുന്ന ആവേശകരമായ ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു

Biju Nadackal

PRO SMC Dublin

Recent Posts

വാട്ടർഫോർഡിൽ റിപ്പബ്ലിക് ഡേ ആഘോഷം

വാട്ടർഫോർഡ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ഡേ ആഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) വാട്ടർഫോർഡിന്റെ നേതൃത്വത്തിൽ ഗംഭീരമായി സംഘടിപ്പിച്ചു.  …

9 hours ago

ഒരു ചിത്രവും ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സും

സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ. മികച്ച ആക്ഷനുകൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ…

9 hours ago

ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം

ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള  സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ്…

11 hours ago

മഴ തുടരും ; വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ചൊവ്വാഴ്ച വരെ നീട്ടി

ഇന്ന് രാവിലെ നിരവധി കൗണ്ടികളിൽ മെറ്റ് ഐറാൻ പുതുക്കിയ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ്…

11 hours ago

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്’ ആഘോഷ പൂർവ്വം കൊണ്ടാടി

ഹൂസ്റ്റൺ: മാതൃരാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ്…

11 hours ago

ഡാളസ് ബ്രിഡ്ജ് വെടിവയ്പ്പ്: ഫെഡറൽ തോക്ക് നിയമങ്ങൾ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തി

ഡാളസ്: ഡാളസിലെ തിരക്കേറിയ റോഡിലേക്ക് മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ നിന്ന് പുതുവത്സരാഘോഷത്തിൽ റൈഫിൾ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതിക്കെതിരെ ഫെഡറൽ…

11 hours ago