Ireland

ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസിന്റെ Social Responsibility Award പി.ഐ ലോനപ്പന് (ഡിവൈൻ കരുണാലയം)

വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ 2020 -ലെ  Social Responsibility Award -നായി  ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തു. 

2016  -ലാണ് ജീവകാരുണ്യ പ്രവർത്തനങ്ങിലൂടെ ചുമതലാബോധത്തോടെ   സാമൂഹ്യ ഇടപെടലുകൾ നടത്തുന്നവർക്കായി ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് ‘Social Responsibility Award ‘ഏർപ്പെടുത്തിയത്. അസ്സീസി ചാരിറ്റബിള് ഫൌണ്ടേഷൻ സ്ഥാപകയായ ശ്രീമതി. മേരി മക്ക്കോർമക്ക് , മെറിൻ ജോർജ്ജ് ഫൌണ്ടേഷൻ ചെയർപേഴ്സൺ ഫാ: ജോർജ് തങ്കച്ചൻ, Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമായ ‘Share & Care, Limerick’ എന്നിവർ മുൻവർഷങ്ങളിൽ അവാർഡിനർഹരായിരുന്നു.

പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ്, സമൂഹത്തിലെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന ഒറ്റപെട്ടവർക്ക് തണലായി പ്രവർത്തിക്കുന്നു. ഒപ്പം 1996  മുതൽ ദിവസവും മുടക്കം ഇല്ലാതെ  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൗജന്യമായി ഏകദേശം 250 -ലധികം ആളുകൾക്ക് ഉച്ച ഭക്ഷണ വിതരണവും നടത്തുന്നു. ആരോരും ഇല്ലാതെ തെരുവിൽ അകപ്പെട്ട  നൂറിലധികം മനുഷ്യർക്കാണ് ഇതിനോടകം പി.ഐ ലോനപ്പന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ആശ്രയം ഒരുക്കിയത്. ഭക്ഷണവും മരുന്നും താമസ സൗകര്യവും അടക്കമുള്ള സൗകര്യങ്ങളാണ് കരുണാലയത്തിലെ അന്തേവാസികൾക്ക് ലഭ്യമാകുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ചാരിറ്റി നിബന്ധനകൾ പാലിച്ചു റെജിസ്ട്രേഷനോടെയാണ് ഡിവൈൻ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. 1999 -ൽ പത്തനംതിട്ട ഓമല്ലൂരിൽ  വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് മല്ലശ്ശേരിയ്ക്ക് സമീപം വാഴമുട്ടത്ത്  35 സെന്റ് സ്ഥലവും, 3500 ചതുരശ്ര അടി സ്ഥലമുള്ള കെട്ടിടങ്ങൾ ട്രസ്റ്റിന് സ്വന്തമായി ഉണ്ട്. പത്തനംതിട്ട ജില്ലയിൽ അങ്ങാടിക്കലിൽ സ്വന്തമായുള്ള സെമിത്തേരിയിൽ ഇതിനോടകം അന്തരിച്ച 100 -ലധികം അന്തേവാസികളെ സംസ്കരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസ ജീവിതത്തിന് ശേഷം ആണ് പി.ഐ ലോനപ്പൻ ജീവ കാരുണ്യ പ്രവർത്തനം തുടങ്ങിയത്. അദ്ദേഹവും ട്രസ്റ്റ് അംഗം ആയ ഭാര്യ ആനിയമ്മയും കൂടിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 3 സ്ഥിരം ജീവനക്കാരും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡബ്ള്യു.എം.സി അയർലൻഡ് പ്രൊവിന്സിന്റെ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി, അയർലൻഡ് മലയാളികളുടെ സഹകരണത്തോടെ ഡിവൈൻ കരുണാലയത്തിന്  സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. 

ഡബ്ള്യു.എം.സി അയർലൻഡ് പ്രോവിന്സിന്റെ അവാർഡ് ഫലകവും, അവാർഡ് തുകയും പത്തനംതിട്ടയിലെ മല്ലശ്ശേരിയിൽ  നടക്കുന്ന ചടങ്ങിൽ പി.ഐ ലോനപ്പന് സമ്മാനിക്കും. 

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

8 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

15 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago