Ireland

സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റംബർ 9, 10 തീയതികളിൽ ; റവ.ഡോ.പി.ജി.വർഗീസ് പ്രസംഗിക്കുന്നു


ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ്  ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10  തീയതികളിൽ (വെള്ളി, ശനി)  സഭാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശൂശ്രുഷൂയോടുകൂടി ആരംഭിക്കും.  

ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ.ഡോ. പി.ജി വർഗീസ് ( ന്യൂഡൽഹി ) ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു.  

ഹുസ്റ്റൺ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടായ്മയായി കഴിഞ്ഞ 40 വർഷത്തിൽ പരം ദൈവവേലയിൽ ആയിരിക്കുന്ന റവ. കെ.ബി കുരുവിളയാണ് ഈ സഭക്ക് നേതൃത്വം നൽകുന്നത്. ഈ സഭയുടെ ആരംഭം മുതൽ അച്ചനും കുടുംബവും  ഇടവകയ്ക്ക് ശക്തമായ നേതൃത്വം നൽകി വരുന്നു. ഇവിടെ സഭയിൽ സൺഡേ സ്കൂൾ, സേവിനി സമാജം എന്നിവ മുടക്കം കൂടാതെ നടന്നുവരുന്നു. ഒരു ചെറിയ കൂട്ടമായി ഈ പ്രദേശത്ത് ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം ഘോഷിച്ചുകൊണ്ടിരിക്കുന്നു.  

സെപ്തംബർ  9, 10 തീയതികളിൽ നടത്തപ്പെടുന്ന ഈ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹീത കൺവെൻഷൻ പ്രസംഗകന്റെ സുവിശേഷ പ്രഘോഷണം ശ്രവിച്ച്‌ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ജോൺ ശാമുവേൽ (സെക്രട്ടറി) – 832 496 0131
അലക്സ് മാത്യു – 832 726 4841

റിപ്പോർട്ട് : ജീമോൻ റാന്നി

Sub Editor

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

5 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

20 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

22 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

24 hours ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago