ലിമറിക്ക്: സീറോ മലബാർ യുവജന പ്രസ്ഥാനം (SMYM) അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ സെന്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 28 ശനിയാഴ്ച ലിമറിക്കിലെ സാൻചോയിൽ സ്പോർട്സ് കോംപ്ലക്സിൽ (Seanchoill Sports Complex, Corbally Road, Eircode: V94 NX51) നടത്തപ്പെടും. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 ടീമുകൾ പങ്കാളികളാകുന്ന ഈ ടൂർണമെന്റ് രാവിലെ 9:30 ന് ആരംഭിച്ച് ഒരേ ദിവസത്തിൽ പൂർത്തിയാക്കും. മത്സരങ്ങൾ രണ്ട് ഗ്രൗണ്ടുകളിലായി നടക്കും.
ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും ലിമറിക്ക് സീറോ മലബാർ പള്ളി ട്രസ്റ്റിമാരും ഇടവക കമ്മിറ്റിയും ചേർന്ന് പൂർത്തിയാക്കിയിരിക്കുന്നു. ടൂർണമെന്റിന്‍റെ ഔപചാരിക ഉദ്ഘാടനം ലിമറിക്ക് സീറോ മലബാർ പള്ളി വികാരി ഫാ. പ്രിൻസ് മലയിൽ നിർവഹിക്കും.
ടൂർണമെന്റിന്റെ പ്രൗഡോന്മുഖതയേറിയ സമ്മാനങ്ങൾ
വിജയികൾക്ക് 600 യൂറോ, ട്രോഫി, മെഡലുകൾ.
റണ്ണേഴ്സ് അപ്പിന് 350 യൂറോ, ട്രോഫി, മെഡലുകൾ.
മികച്ച ഗോൾ സ്‌കോറർ, മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നീ വിഭാഗങ്ങളിൽ പ്രത്യേക ട്രോഫികളും നൽകും.
പുതു തലമുറയിലെ വിശുദ്ധനായ സെന്റ് കാർലോ അക്ക്യൂട്ടിസിന്റെ പേരിൽ നടക്കുന്ന ഈ ടൂർണമെന്റ് കായിക രംഗത്തെ ഉണർവുകൾക്ക് പുതിയ തുടക്കമാകുമെന്ന് SMYM അയർലണ്ട് നേതൃത്വം വിശ്വസിക്കുന്നു. പന്തുകളിയിൽ പങ്കെടുക്കാൻ മാത്രമല്ല, ഈ ആവേശകരമായ മാമാങ്കം സാക്ഷ്യപ്പെടുത്താനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയോതുന്നും വരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…
മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…