Ireland

സെന്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് ലിമറിക്കിൽ; 9 ടീമുകൾ സെപ്റ്റംബർ 28ന് മത്സരത്തിനിറങ്ങും

ലിമറിക്ക്: സീറോ മലബാർ യുവജന പ്രസ്ഥാനം (SMYM) അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ സെന്റ് കാർലോ അക്ക്യൂട്ടിസ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 28 ശനിയാഴ്ച ലിമറിക്കിലെ സാൻചോയിൽ സ്പോർട്സ് കോംപ്ലക്സിൽ (Seanchoill Sports Complex, Corbally Road, Eircode: V94 NX51) നടത്തപ്പെടും. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 ടീമുകൾ പങ്കാളികളാകുന്ന ഈ ടൂർണമെന്റ് രാവിലെ 9:30 ന് ആരംഭിച്ച് ഒരേ ദിവസത്തിൽ പൂർത്തിയാക്കും. മത്സരങ്ങൾ രണ്ട് ഗ്രൗണ്ടുകളിലായി നടക്കും.

ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും ലിമറിക്ക് സീറോ മലബാർ പള്ളി ട്രസ്റ്റിമാരും ഇടവക കമ്മിറ്റിയും ചേർന്ന് പൂർത്തിയാക്കിയിരിക്കുന്നു. ടൂർണമെന്റിന്‍റെ ഔപചാരിക ഉദ്ഘാടനം ലിമറിക്ക് സീറോ മലബാർ പള്ളി വികാരി ഫാ. പ്രിൻസ് മലയിൽ നിർവഹിക്കും.

ടൂർണമെന്റിന്റെ പ്രൗഡോന്മുഖതയേറിയ സമ്മാനങ്ങൾ

വിജയികൾക്ക് 600 യൂറോ, ട്രോഫി, മെഡലുകൾ.

റണ്ണേഴ്സ് അപ്പിന് 350 യൂറോ, ട്രോഫി, മെഡലുകൾ.

മികച്ച ഗോൾ സ്‌കോറർ, മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നീ വിഭാഗങ്ങളിൽ പ്രത്യേക ട്രോഫികളും നൽകും.

പുതു തലമുറയിലെ വിശുദ്ധനായ സെന്റ് കാർലോ അക്ക്യൂട്ടിസിന്റെ പേരിൽ നടക്കുന്ന ഈ ടൂർണമെന്റ് കായിക രംഗത്തെ ഉണർവുകൾക്ക് പുതിയ തുടക്കമാകുമെന്ന് SMYM അയർലണ്ട് നേതൃത്വം വിശ്വസിക്കുന്നു. പന്തുകളിയിൽ പങ്കെടുക്കാൻ മാത്രമല്ല, ഈ ആവേശകരമായ മാമാങ്കം സാക്ഷ്യപ്പെടുത്താനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയോതുന്നും വരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 min ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

15 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

16 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

17 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago