Ireland

വിവിധയിടങ്ങളിൽ, റെഡ് അലേർട്ട്, എട്ട് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് സ്നോ ആൻഡ് ഐസ് മുന്നറിയിപ്പ്; അടുത്തയാഴ്ച താപനില -10C വരെ കുറയും

ശക്തമായ മഞ്ഞുവീഴ്ച ഉള്ളതിനാൽ ഉൾനാടൻ മൺസ്റ്റർ, മിഡ്‌ലാൻഡ്‌സ്, വിക്ലോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് റെഡ് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. എട്ട് കൗണ്ടികൾക്ക് സ്റ്റാറ്റസ് ഓറഞ്ച് സ്നോ ആൻഡ് ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ വാരാന്ത്യത്തിൽ കോർക്കിനും കെറിക്കും പ്രത്യേക സ്റ്റാറ്റസ് ഓറഞ്ച് റെയിൻ, സ്‌നോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച കാലാവസ്ഥാ സാഹചര്യങ്ങളിൽ വരും ദിവസങ്ങളിൽ വലിയ തടസ്സം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കാർലോ, കിൽകെന്നി, ലാവോയിസ്, ഓഫാലി, വിക്ലോ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിൽ ഓറഞ്ച് സ്നോ ആൻഡ് ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതൽ ഞായറാഴ്ച 5 മണി വരെയാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകും. അടുത്തയാഴ്ച താപനില -10C വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി Met Éireann പറഞ്ഞു.

കോർക്കിലും കെറിയിലും മഴയ്ക്കും മഞ്ഞിനും വേണ്ടിയുള്ള സ്റ്റാറ്റസ് ഓറഞ്ച് അലർട്ട് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ഞായറാഴ്ച വൈകുന്നേരം 5 മണി വരെ നീണ്ടുനിൽക്കും.കാര്യമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും റെയിൽ, വ്യോമ, റോഡ് സേവനങ്ങളെ സാരമായി ബാധിക്കുമെന്നും Met Éireann മുന്നറിയിപ്പ് നൽകി. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ രണ്ടാമത്തെ സ്റ്റാറ്റസ് യെല്ലോ താഴ്ന്ന താപനിലയും ഐസ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ലെയിൻസ്റ്റർ, കൊണാച്ച്, കാവൻ, ഡൊണെഗൽ, മൊനാഗൻ, ക്ലെയർ, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ നീണ്ടുനിൽക്കും. ചൊവ്വാഴ്ച രാത്രി താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസായി താഴാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

10 hours ago

ഹർമീത് ധില്ലൻ യു.എസ് സഹമന്ത്രിസഭയിലെ ഡീപാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിൽ നിന്ന് രാജിവെച്ചു

വാഷിംഗ്ടൺ, ഡി.സി: യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവി സ്ഥാനത്തുനിന്ന് ഹർമീത് ധില്ലൻ രാജിവെച്ചു. നവംബർ 3-ന്…

10 hours ago

അമേരിക്കൻ രാഷ്ട്രീയം പുതിയൊരു വഴിത്തിരിവിൽ: സണ്ണി മാളിയേക്കൽ യൂ.എസ്.എ

2026 മിഡ്‌ടേം ഫലങ്ങളും വിശകലനവും ​അമേരിക്കൻ രാഷ്ട്രീയത്തിൽ എപ്പോഴും ഭരണപക്ഷത്തിനെതിരായ ജനവികാര പ്രതിഫലനങ്ങളാണ് ഇടക്കാല തിരഞ്ഞെടുപ്പുകൾ. എന്നാൽ, 2026 നവംബർ…

11 hours ago

പീറ്റർ കെ.തോമസ് (തമ്പി അങ്കിൾ) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ…

12 hours ago

അയർലണ്ടിൽ പൊതുമേഖലാ ശമ്പള തർക്കത്തിന് പരിഹാര നീക്കം; 10.5% ശമ്പള വർധന വാഗ്ദാനം ചെയ്ത് സർക്കാർ

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം പരിഹരിക്കുന്നതിനായി പുതിയതും മെച്ചപ്പെടുത്തിയതുമായ നിർദേശവുമായി സർക്കാർ. പുതിയ ശമ്പള കരാറിൽ 10.5 ശതമാനം…

14 hours ago

ഇനി ചെറിയ പാർസലുകളും പോസ്റ്റ് ബോക്സിലൂടെ അയക്കാം; അയർലണ്ടിൽ 2,600 പോസ്റ്റ് ബോക്സുകളിൽ പുതിയ സൗകര്യം

അയർലണ്ടിലെ തപാൽ സേവനങ്ങളിൽ പുതിയ സൗകര്യം അവതരിപ്പിച്ച് An Post. രാജ്യത്തുടനീളമുള്ള 2,600 പോസ്റ്റ് ബോക്സുകൾ വഴി ഇനി ചെറിയ…

16 hours ago