ഡെബി കൊടുങ്കാറ്റിന് മുന്നോടിയായി മെറ്റ് ഐറിയൻ 14 കൗണ്ടികളിൽ സ്റ്റാറ്റസ് റെഡ് വിൻഡ്. അലേർട്ട് നൽകിയിട്ടുണ്ട്. തുടക്കത്തിൽ അഞ്ച് കൗണ്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, പിന്നീട് 14 കൗണ്ടികളെയും ഉൾപ്പെടുത്തി. Kerry, Limerick, Tipperary, Clare, ഈസ്റ്റ് Galway , south Roscommon എന്നിവിടങ്ങളിൽ പുലർച്ചെ 5 മണി വരെ റെഡ് കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Dublin, Kildare, Laois, Louth, Meath, Wicklow, Offaly, Westmeath എന്നിവിടങ്ങളിൽ പുലർച്ചെ 5 മുതൽ രാവിലെ 8 വരെ പ്രത്യേക റെഡ് വിൻഡ് അലേർട്ടും ഉണ്ടായിരിക്കും.
അതിശക്തമായ കാറ്റുണ്ടാകുമെന്ന് മെറ്റ് ഐറിയൻ പറഞ്ഞു. മരങ്ങൾ കടപുഴകി വീഴുന്നതും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നു. കോർക്കിൽ പുലർച്ചെ 4 മണി വരെ സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അല്ലെർട്ട് നിലവിലുണ്ട്. Carlow, Dublin, Kildare, Kilkenny, Laois, Longford, Louth, Meath, Offaly, Westmeath, Wicklow, Cavan, Monaghan, Clare, Kerry, Limerick, Tipperary, Galway, Roscommon എന്നിവിടങ്ങളിൽ മറ്റൊരു സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ടും ബാധകമാകും. ഈ മുന്നറിയിപ്പ് പുലർച്ചെ 2 മണി മുതൽ പ്രാബല്യത്തിൽ വന്നു. രാവിലെ 10 മണി വരെ നിലനിൽക്കും.
അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന യെല്ലോ വിൻഡ്, റെയിൻ അലേർട്ട് – നാളെ ഉച്ചകഴിഞ്ഞ് 3 മണി വരെ രാജ്യം മുഴുവൻ തുടരും. സ്റ്റാറ്റസ് റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ബാധിച്ച കൗണ്ടികളിലെ എല്ലാ സ്കൂളുകളും പ്രീ-സ്കൂളുകളും ഇന്ന് രാവിലെ 10 മണി വരെ അടച്ചിടാൻ ആവശ്യപ്പെട്ടതായി നാഷണൽ ഡയറക്ടർ ഓഫ് ഫയർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് കീത്ത് ലിയോനാർഡ് പറഞ്ഞു. റെഡ്, ഓറഞ്ച് അലെർട്ടുകളുള്ള കൗണ്ടികളിലെ സ്‌കൂളുകൾ രാവിലെ 10 മണിക്ക് മുമ്പ് തുറക്കരുതെന്ന് നിർദ്ദേശിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
റോഡ് സാഹചര്യങ്ങൾ സുരക്ഷിതമാണെങ്കിൽ മാത്രമേ ഉച്ചതിരിഞ്ഞ് സ്കൂൾ സർവീസുകൾ നടത്തുകയുള്ളൂവെന്നും ബസ് ഐറിയൻ നിർദേശിച്ചു. റോഡ് യാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി നിർദേശിച്ചു. അടിയന്തിര സാഹചര്യങ്ങളിലോ ഇലക്ട്രിക് വയറുകൾ പൊട്ടിവീണാലോ 1800 372 999 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ESB അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…