അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോർക്ക് കൗണ്ടിയിൽ ഇന്ന് ഉച്ചയ്ക്ക് 2.44 മുതൽ വൈകിട്ട് 6 മണിവരെ ഇടിമിന്നൽ മുന്നറിയിപ്പാണ് നിലവിലുള്ളത്. ശക്തമായ മഴ, ഇടിമിന്നൽ, പലയിടങ്ങളിലും വെള്ളക്കെട്ട്, യാത്രാ തടസ്സങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറൻ മുന്നറിയിപ്പ് നൽകി.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ കൗണ്ടികൾക്ക് വൈകിട്ട് 5 മണി മുതൽ അർധരാത്രിവരെ യെല്ലോ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലും ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനിടെ, സ്ലൈൻ ഹെഡിൽ നിന്ന് മാലിൻ ഹെഡ് വരെയുള്ള വടക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ അർധരാത്രിവരെ ചെറുകിട മത്സ്യബന്ധന ബോട്ടുകൾക്ക് ‘സ്മോൾ ക്രാഫ്റ്റ്’ മുന്നറിയിപ്പും നിലവിലുണ്ട്.
അതേസമയം, യുകെയുടെ മെറ്റ് ഓഫീസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 മണിവരെ നോർത്തേൺ അയർലണ്ടിലെ ആൻട്രിം, ആർമാ, ഡെറി, ഡൗൺ, ഫെർമന, ടൈറോൺ എന്നീ ആറു കൗണ്ടികൾക്ക് യെല്ലോ ഇടിമിന്നൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പുറംപരിപാടികൾക്കും ഗതാഗതത്തിനും തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 19 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ മേഘാവൃതമായ കാലാവസ്ഥയും ചിലയിടങ്ങളിൽ മഴയും പ്രതീക്ഷിക്കുന്നു. പിന്നീട് ഇടവിട്ട് തെളിച്ചമുണ്ടാകുകയും കോണാക്റ്റ്, അൾസ്റ്റർ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഏറൻ അറിയിച്ചു. ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളിലും മഴയും കാറ്റും കലർന്ന അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…
പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…
അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…
അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…
സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…