തിരുവനന്തപുരം : കേരള ലളിതകലാ അക്കാദമിയുടെ 2019-20 ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
50,000 രൂപയുടെ മുഖ്യ സംസ്ഥാന പുരസ്‌ക്കാരവും 25,000 രൂപയുടെ രണ്ട് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരങ്ങളുമാണ് രണ്ടു വിഭാഗങ്ങളിലും നല്‍കുന്നത്.
ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2018 ജനുവരി ഒന്നിന് ശേഷം എടുത്ത മൂന്ന് ചിത്രങ്ങളുടെയും കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2018 ജനുവരി ഒന്നിന് ശേഷം രചിച്ച മൂന്ന് കാര്‍ട്ടൂണുകളുടെയും 10 ഇഞ്ച് നീളവും ആനുപാതിക വീതിയും വരുന്ന ഫോട്ടോഗ്രാഫുകള്‍ ചിത്രത്തിന്റെ ശീര്‍ഷകം, കലാകാരന്റെ ലഘുജീവചരിത്രക്കുറിപ്പ്, ഫോണ്‍ നമ്പറടക്കമുള്ള മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി 2020 ഒക്‌ടോബര്‍ എട്ടിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ – 20′ എന്ന മേല്‍വിലാസത്തില്‍ അയക്കണം. ഫോട്ടോഗ്രാഫി പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ ഫോട്ടോകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോട്ടോഗ്രാഫിയുടെ കവറിനു പുറത്ത് ‘സംസ്ഥാന ഫോട്ടോഗ്രാഫി പ്രദര്‍ശനം – 2019-2020’ എന്നും കാര്‍ട്ടൂണിന്റെ കവറിനു പുറത്ത് ‘സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനം – 2019-2020’ എന്നും രേഖപ്പെടുത്തണം. ഫോട്ടോഗ്രാഫുകള്‍ തിരികെ ലഭിക്കുവാന്‍ സ്വന്തം മേല്‍വിലാസമെഴുതി മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ കൂടി ഇതോടൊപ്പം അയക്കണം. വിശദ വിവരവും അപേക്ഷ ഫോമും അക്കാദമിയുടെ www.lalithkala.org വെബ്‌സൈറ്റില്‍ ലഭിക്കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…