ഡബ്ലിനില്‍ കോവിഡ് ഉയരുന്നു: കൂടുതല്‍ ശ്രദ്ധ അത്യാവശ്യം

ഡബ്ലിന്‍: കോവിഡ്-19 കൂടുന്ന സാഹചര്യത്തില്‍, തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ശ്രദ്ധയും കര്‍ശനമാക്കണമെന്ന് ജനങ്ങളോട് അധികാരികള്‍ പ്രസ്താവിച്ചു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 326 കോവിഡ് രോഗികള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. അധികമരണങ്ങളൊന്നും ദേശീയ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം (എന്‍പിഎച്ച്) വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് 152. കോര്‍ക്ക് 32, ഡൊനെഗല്‍ 22, ഗാല്‍വേയ്ക്ക് 21 കേസുകള്‍. മീത്തില്‍ 15, കില്‍ഡെയറില്‍ 11, കെറിയില്‍ ഒമ്പത്, ലോത്ത്, വെസ്റ്റ്മീത്ത് എന്നിവിടങ്ങളില്‍ എട്ട്, ടിപ്പററി, ലിമെറിക്ക്, മായോയും വെക്‌സ്‌ഫോര്‍ഡില്‍ അഞ്ച് പേരും. ബാക്കി 25 എണ്ണം എട്ട് കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഫെബ്രുവരി അവസാനം മുതല്‍ അയര്‍ലണ്ടില്‍ ഏതാണ്ട് 34,315 വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മരണമടഞ്ഞവരുടെ എണ്ണം 1,797 ആണ്.

വെള്ളിയാഴ്ചത്തെ കേസുകളില്‍ 162 പുരുഷന്മാരും സ്ത്രീകളില്‍ 152 ഉം ആണ്. 45 വയസ്സിന് താഴെയുള്ളവരാണ് 69 ശതമാനം കേസുകളും 49 എണ്ണം സാമൂഹിക സമ്പര്‍ക്കം മൂലം പരന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ”ഇന്ന് ഞാന്‍ എല്ലായിടത്തും ആളുകളോട് ആവശ്യപ്പെടുന്നത് ഇക്കാര്യം മാത്രമാണ്. കൂടുതല്‍ ജനങ്ങള്‍ ശ്ര്ദ്ധിക്കുക. പ്രത്യേകിച്ചും ഡൊനെഗലിലും ഡബ്ലിനിലും പൊതുജനാരോഗ്യ ഉപദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്,” ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റൊണാന്‍ ഗ്ലിന്‍ പറഞ്ഞു.

”നിങ്ങള്‍ കാണേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കാനും നിങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ വലുപ്പം പരിമിതപ്പെടുത്താനും വരും ദിവസങ്ങളിലും ആഴ്ചകളിലും നിങ്ങളുടെ സാമൂഹിക കോണ്‍ടാക്റ്റുകള്‍ കുറയ്ക്കാനും വ്യക്തിപരമായ ഉത്തരവാദിത്തം സ്വയം റ്റെടുക്കാന്‍ ഞാന്‍ ഓരോ വ്യക്തിയോടും ആവശ്യപ്പെടുന്നു. അദ്ദേഹം കൂട്ടിചേര്‍ത്തു.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

6 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

8 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

9 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

10 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago