കഴിഞ്ഞ ആഴ്ചയിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 213 രോഗികളിൽ 188 പേരും ഒരു വയസ്സിൽ താഴെയുള്ളവരാണ്. ഇൻഫ്ലുവൻസ, ആർഎസ്‌വി, കൊവിഡ് എന്നിവയുടെ മറ്റൊരു ട്രിപ്പിൾഡെമിക് സാധ്യതയെക്കുറിച്ച് എച്ച്‌എസ്‌ഇ മുന്നറിയിപ്പ് നൽകുന്നു. ഇൻഫ്ലുവൻസ, കോവിഡ് -19 വൈറസുകൾ എന്നിവയ്‌ക്കെതിരെ വാക്‌സിനേഷൻ എടുക്കാൻ എല്ലാ ആളുകളോടും എച്ച്എസ്ഇ അഭ്യർത്ഥിച്ചു.ശൈത്യകാലത്ത് രണ്ട് വൈറസുകളിൽ നിന്നുമുള്ള അണുബാധകൾ വർദ്ധിക്കുമെന്ന ആശങ്കയും എക്സിക്യൂട്ടീവ് പ്രകടിപ്പിച്ചു.
65 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും കൂടാതെ ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ദീർഘകാല ആരോഗ്യ അവസ്ഥകളുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ആരോഗ്യ, പരിചരണ പ്രവർത്തകർക്കും സൗജന്യമായി ഫ്ലൂ വാക്സിൻ ലഭ്യമാണ്. രണ്ട് വാക്സിനുകളും ഒരേ സമയം നൽകാം.കുട്ടികളുടെ ഇൻഫ്ലുവൻസ വാക്സിൻ 2-12 വയസ് പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യമായി ലഭ്യമാണ്.
നവംബർ 1 വരെയുള്ള കണക്കുകൾ കാണിക്കുന്നത് 11.5 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമാണ് Covid autumn booster വാക്‌സിനും, 24.3 ശതമാനം ഫ്ലൂ വാക്‌സിനും എടുത്തത്. 10 പേരിൽ ഒരാൾക്ക് മാത്രമേ ഈ ശൈത്യകാലത്ത് ഇതുവരെ കോവിഡ് വാക്സിൻ എടുത്തിട്ടുള്ളൂ. ഈ വർഷം സ്ട്രെപ്പ് എ അണുബാധയെ തുടർന്ന് 19 മുതിർന്നവരും എട്ട് കുട്ടികളും മരണപ്പെട്ടിരുന്നു. പാൻഡെമിക്കിന് മുമ്പുള്ളതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം iGAS അണുബാധകൾ വർദ്ധിച്ചു. iGAS ഉം വിന്റർ റെസ്പിറേറ്ററി വൈറസുകളും തമ്മിൽ അടുത്ത ബന്ധമുള്ളതിനാൽ, ഈ ശൈത്യകാലത്ത് iGAS വ്യാപനത്തിന്റെ നിരീക്ഷണവും സൂക്ഷ്മപരിശോധനയും തുടരുകയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…