Ireland

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 16.17,18 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2022 ഫെബ്രുവരി 16.17,18 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.  

യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ  കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തപ്പെടുക.    ദിവസവും രാവിലെ 9  ന് ആരംഭിച്ച് വൈകിട്ട് 5.30ന്  അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 13.  ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായ് ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്  ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ, അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ :  + 353 89 492 7755,  ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ജിൻസി ജിജി : +353 87 911 0635, ആൽഫി ബിനു : +353 87 767 8365, ബിജു നടയ്ക്കൽ : +353 87 665 3881

Biju L.Nadackal PRO, 

Syro Malabar Catholic Church, Ireland

+353 876653881

Newsdesk

Recent Posts

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

2 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

10 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

22 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

1 day ago