നോക്ക് : അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സേവനം അനുഷ്ടിക്കുവാൻ തലശേരി അതിരൂപതാംഗമായ ഫാ. ആൻ്റണി (ബാബു) പരതേപതിക്കൽ
എത്തിച്ചേർന്നു. ഡബ്ലിനിൽ എത്തിയ ഫാ. ആൻ്റണിയെ സീറോ മലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ കോർഡിനേറ്റർ ജനറൽ റവ. ഡോ. ക്ലെമൻ്റ് പാടത്തിപ്പറമ്പിലും, നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയും അത്മായ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
കാസർഗോഡ് തയ്യേനി സ്വദേശിയായ ഫാ. ആൻ്റണി (ബാബു) തലശേരി അതിരൂപതയിലെ ഉദയഗിരി, പനത്തടി, ആദംപാറ, ഉദയപുരം, കൊന്നക്കാട്, കച്ചേരികടവ്, കല്ലുവയൽ ഇടവകകളിൽ സേവനം ചെയ്തിട്ടുണ്ട്. ആറുവർഷക്കാലം അതിരൂപതയുടെ പ്രൊക്യുറേറ്ററായി പ്രവർത്തിച്ചു. കരുവഞ്ചാൽ സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടറായി സേവനം ചെയ്തുവരികെയാണ് അയർലണ്ടിലേയ്ക്കുള്ള നിയമനം.
നോക്ക് തീർത്ഥാടന കേന്ദ്രത്തിലെ സേവനത്തിനൊപ്പം റ്റൂം അതിരൂപതയിലെ സീറോ മലബാർ വിശ്വാസികളുടെ ചുമതലയും ഫാ. ആൻ്റണി നിർവ്വഹിക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…