Ireland

കത്തോലിക്ക കോൺഗ്രസ്‌ അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു

അയർലണ്ട്: കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു. അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ, വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ നിന്ന് ജോലിക്കായും പഠനത്തിനായും എത്തുന്ന യുവജനങ്ങൾക്ക് സഹായഹസ്തമായി പ്രവർത്തിക്കും. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രാജ്യങ്ങളിലുമുള്ള സമുദായ അംഗങ്ങളെ കോർത്തിണക്കിയുള്ള ഗ്ലോബൽ നെറ്റ്‌വർക്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കൗൺസിൽ രൂപീകരണം നടന്നത്.

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ രാജീവ്‌ കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച്, കൗൺസിലിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഗ്ലോബൽ ഡയറക്ടർ റവ ഫാ ഫിലിപ്പ് കവിയിൽ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ സിജോ ഇലന്തൂർ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോർഡിനേറ്റർമാരായ ലിയോൺ ജോസ് വിതയത്തിൽ, ജസ്റ്റിൻ ജോസ് നടക്കലാൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പൊതു ചർച്ചക്ക് ശേഷം അയർലണ്ട് യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ ആയി ജോജസ്റ്റ്‌ സി.മാത്യു, ജനറൽ സെക്രട്ടറി ആയി സാൻജോ മുളവരിക്കൽ, ജോയിന്റ് ജനറൽ കോഡിനേറ്റർ ആയി ഡെനിഷ് ദേവസ്യ എന്നിവരെ തിരഞ്ഞെടുത്തു. ഗ്ലോബൽ യൂത്ത് കൗൺസിൽ കോർഡിനേറ്റർമാരായ ഷിജോ ഇടയാടിൽ, അബി മാത്യൂസ്, ജർമ്മൻ ജനറൽ കോഡിനേറ്റർ ജോമേഷ് കൈതമന, ജോർജുകുട്ടി, ഗ്ലോറിയ എന്നിവർ പങ്കെടുത്തു.

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

7 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

8 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

9 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

9 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

9 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

9 hours ago