Ireland

വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റ് , ‘പ്രോവിൻസ് ‘ ആയി പ്രഖ്യാപിച്ചു

കോർക്ക് : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിനു കീഴിൽ പ്രവർത്തിച്ചിരുന്ന കോർക്ക് യൂണിറ്റ്, കോർക്ക് പ്രോവിൻസ് ആയി പ്രഖ്യാപിച്ചു. കൗൺസിൽ മുൻ അയർലണ്ട് പ്രോവിൻസ് ചെയർമാനും, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിയുമായ രാജു കുന്നക്കാട്ടാണ് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.യോഗത്തിൽ ചെയർമാൻ ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട്‌ ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വർഗീസ്, ട്രഷറർ സിബിൻ കെ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ, കേരളപ്പിറവി ആഘോഷവും മനോഹരമായി നടത്തപ്പെട്ടു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കുട്ടികളുടെ ചിത്ര രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനം രാജു കുന്നക്കാട്ട്, ഡബ്ലിൻ പ്രൊവിൻസ് ട്രഷറർ മാത്യുസ് കുര്യാക്കോസ്, എസ്‌ക്യൂട്ടീവ് മെമ്പർ സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ നിർവഹിച്ചു. ആൻ്റണി പൗലോസിൻ്റെ നേതൃത്വത്തിൽ കോർക്കിലെവിവിധ കലാകാരൻമാർ അണിനിരന്ന ‘മന്ദാരച്ചെപ്പ് ‘ എന്ന സംഗീതനിശയും വർണ്ണശബളമായി നടത്തപ്പെട്ടു.യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ, പ്രസിഡണ്ട്‌ ജോളി തടത്തിൽ, ട്രഷറർ ഷൈബു ജോസഫ് എന്നിവർ ആശംസകളും, സന്ദേശങ്ങളും അറിയിച്ചു.

2010 ൽ രൂപീകൃതമായ കോർക്ക് യൂണിറ്റ് നിരവധിയായ പ്രോഗ്രാമുകൾ നടത്തി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതായി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡണ്ട്‌ ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് എന്നിവർ അറിയിച്ചു. ഏകദേശം അറുപതോളം രാജ്യങ്ങളിലായി 100 ൽ പ്പരം പ്രോവിൻസുകൾ ഉള്ള വേൾഡ് മലയാളി കൗൺസിൽ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി അറിയപ്പെടുന്നു.കലാ, സാംസ്‌കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാജു കുന്നക്കാടിന് കോർക്ക് പ്രോവിൻസിന്റ സ്നേഹോപഹാരം സെക്രട്ടറി ജേക്കബ് വർഗീസ്, ട്രഷറർ സിബിൻ കെ എബ്രഹാം എന്നിവർ കൈമാറി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

6 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

6 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

24 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

1 day ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

1 day ago