Ireland

അയർലണ്ടിൽ ഒരുക്കിയ മുഴുനീള മലയാള ചിത്രം ‘മനസ്സിലെപ്പോഴും’-ന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു

ഐറിഷ് മലയാളികളുടെ ജീവിത നിമിഷങ്ങൾ വെള്ളിത്തിരയിൽ അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലർ ‘മനസ്സിലെപ്പോഴും’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു. അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടൻ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. സിറ്റിവെസ്റ്റ് മൂവി ക്ലബ് അംഗങ്ങളായ എൽദോ ജോൺ ,റോബിൻസ് പുന്നക്കാല ,ബോണി ഏലിയാസ് , ഡാനി ജിയോ ഡേവ് , സുജിത്ത് ചന്ദ്രൻ , പാർവ്വതി, കാഞ്ഞിരപ്പള്ളി ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സിറ്റിവെസ്റ്റ് മൂവി ക്ലബ്ബിന്റെ ബാനറിൽ നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജു കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മാർച്ച്‌ 15ന് പ്രദർശനം ആരംഭിക്കും. 15ന് വൈകിട്ട് 6.30ന് സയന്റോളജി കമ്മ്യൂണിറ്റി സെന്റർ ഫിർഹൗസിലാണ് പ്രീമിയർ ഷോ നടക്കുക.

ആന്റോ ലെവിന്‍, ബോണി, മോണിക്ക, എല്‍ദോ, ഹണി എന്നിവര്‍ ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. ജുബിന്‍ ജോസഫ്, ലിറ്റി മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാത്താക്കൾ. റോബിന്‍സ് പുന്നക്കാല. ഷിജിമോന്‍ കച്ചേരിയില്‍, എല്‍ദോ ജോണ്‍ ചേലപ്പുറത്ത്, ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരും, ആന്റോ ലെവിനും ബോണിയും സംവിധാന സഹായികളുമായിരുന്നു. സംവിധായകൻ കാഞ്ഞിരപ്പള്ളി ബൈജു എഴുതിയ ജാനങ്ങൾക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സെബി നായരമ്പലമാണ്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ശ്യാം ഈസാദ്, സന്തോഷ് ഞാറക്കൽ, ഗണേഷ് സുന്ദരം, രമേഷ് മുരളി, സിജി എന്നിവര്‍ ചേര്‍ന്നാണ്. മലയാളികളും മറ്റു രാജ്യക്കാരുമടക്കം എൺപത്തേഴോളം കലാകാമാർ ചിത്രത്തിൽ അഭിനയിക്കുന്നു. അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗിയും ഗാനങ്ങളിൽ ഒപ്പിയെടുത്തിട്ടുണ്ട്. പല സിനിമകളും അയര്‍ലന്‍ഡില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മുഴുനീള കൊമേഷ്യല്‍ മലയാളം ചിത്രം ഇവിടെ ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയും ‘മനസ്സിലെപ്പോഴും’ ചിത്രത്തിനുണ്ട്.

മുതിർന്നവർക്ക് 7 യൂറോയും, മൂന്നു വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 5 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ചുവടെയുള്ള നമ്പറുകളിൽ വിളിക്കുകയോ “TICKETS ” എന്ന് WhatsApp അല്ലെങ്കിൽ sms ചെയ്യുകയോ ചെയ്യാം.

എൽദോ ജോൺ: 0894126421

ഷിജിമോൻ: 0894575000

സുജിത്ത്: 0892530086

City West Movie Club Dublin

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

4 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

15 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago