അയർലണ്ടിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നതുമായ ‘ജാസ്മിൻ പ്രമോദ്’ പാടിയ “പൊൻ കണിയായ്” എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു .4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൺ 2 ”വിൽ 4മ്യൂസിക്സിലെ ബിബി മാത്യു രചന നിർവഹിച്ച മനോഹര ഗാനം അയർലണ്ടിൽ തന്നെ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്.
പിറക്കാൻ പോകുന്ന കൺമണിയെ കുറിച്ചുള്ള അമ്മയുടെ സ്വപ്നങ്ങളും വാത്സല്യവും പ്രതീക്ഷകളും ഒക്കെയാണ് ദൃശ്യ സുന്ദരമായ ഈ മ്യൂസിക് ആൽബത്തിന്റെ ഇതിവൃത്തം . ‘ജാസ്മിൻ’ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും .സംഗീതം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ്. ‘അലോ മീഡിയ’ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് മദേഴ്സ് ഡേയിൽ ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്സിന്റെ ഒറിജിനൽ സോങ്ങ് സിരീസ് ആയ “മ്യൂസിക് മഗ് സീസൺ 2”വിന്റെ അയർലണ്ട് എപ്പിസോഡിലാണ് ‘ജാസ്മിനെ’ ഇവർ ഫീച്ചർ ചെയ്തിരിക്കുന്നത്. അയർലണ്ടിൽ നിന്നുള്ള “കിരൺ ബാബു” ഛായഗ്രഹണവും മെന്റോസ് ആന്റണി വീഡിയോ എഡിറ്റിങ്,ഡിഐ എന്നിവയും നിർവഹിച്ചിരിക്കുന്നു.
അയർലണ്ടിൽ നിന്നുള്ള പത്ത് സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് “മ്യൂസിക് മഗ് സീസൺ 2″ വിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. വിജയകരമായ “മ്യൂസിക് മഗ് സീസൺ 1”ൽ മുൻപ് റീലീസ് ആയിട്ടുള്ള എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ ബാനറിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.
ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…
അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…
അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…
വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…
വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…
ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ,…