അയർലൻഡ്: കേരളത്തിൽ ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിൻ്റെ തുടർഭരണം ഉറപ്പാക്കാൻ യുകെയിലും അയർലണ്ടിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എൽഡിഎഫ് യുകെ – അയർലൻഡ് കമ്മിറ്റി നിലവിൽവന്നു. ഇടതുമുന്നണി പ്രവർത്തകരുടെ ഓൺലൈൻ കൺവെൻഷൻ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
കൺവീനർ രാജേഷ് കൃഷ്ണ അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യാതിഥി ആയിരുന്നു. AlC യുകെ സെക്രട്ടറി ഹർസേവ് ബെയ്ൻ സ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. രാജേഷ് കൃഷ്ണ കൺവീനറായുള്ള കമ്മിറ്റിയിൽ മാനുവൽ മാത്യു, മുരളി വെട്ടത്ത് എന്നിവർ ജോയിൻറ് കൺവീനർമാരാകും. ടോമിച്ചൻ കൊഴുവനാലിൽ, ഷൈമോൻ തോട്ടുങ്കൽ, സുജു ജോസഫ്, ലിയോസ് പോൾ, എബ്രഹാം കുര്യൻ, ബിനോജ് ജോൺ, ബിനു മുപ്രാപ്പള്ളി, ഷിനിത്ത് എ.കെ, വർഗ്ഗീസ് ജോയ്, ജയപ്രകാശ് മറയൂർ, സ്വപ്‌ന പ്രവീൺ,ദിനേശ് ശ്രീധരൻ, രഞ്ജിഷ് ശശിധരൻ, ജിജോ അരയത്ത്, ബിജു ഗോപിനാഥ്, ആഷിഖ് മുഹമ്മദ് നാസർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഹർസെവ് ബെയ്‌ൻസ് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയും സി.എ ജോസഫ്, രാജേഷ് ചെറിയാൻ, ജാനേഷ് സി.എൻ, വിനോദ് കുമാർ, ശ്രീകുമാർ എന്നിവർ രക്ഷാധികാരികളുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ സബ്-കമ്മിറ്റികൾ രൂപീകരിച്ചു.
പ്രമുഖ നേതാക്കൻമാരെയും, മന്ത്രിമാരെയും, യുകെയിലെ പ്രവാസി സമൂഹത്തെയും ഉൾപ്പെടുത്തി കൃത്യമായ ഇടവേളകളിൽ ആശയസംവാദത്തിനു വേദി ഒരുക്കും. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാകാനും പ്രവാസികളിലെ ആശയങ്ങൾ സ്വീകരിച്ചു ജനകീയ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകാനുള്ള പ്രവർത്തനങ്ങൾക്കും കമ്മറ്റി നേതൃത്വം നൽകും. Zoom മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഷൈമോൻ തോട്ടുങ്കൽ സ്വാഗതവും മുരളി വെട്ടത്ത് നന്ദിയും പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…