‘പൂവാൽ തുമ്പി’ എന്നു തുടങ്ങുന്ന കൈതപ്രം തിരുമേനി എഴുതിയ മനോഹര ഗാനം പാടിയിരിക്കുന്നത് ആദിൽ അൻസാർ, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, ക്രിഷ് കിംഗ് കുമാർ ,നേദ്യ ബിനു എന്നി കുട്ടികളാണ്. ഹിപ്പോ പ്രൈം പ്രൊഡക്ഷണിൽ “പൊന്നോണപൂത്താലം”എന്ന പേരിൽ മനോരമ മ്യൂസിക് പുറത്തിറക്കിയ 6 സൂപ്പർഹിറ്റ് ഓണപ്പാട്ടുകളുടെ ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് ഈ കുട്ടിപ്പാട്ടുകാരെ 4 മ്യൂസിക്സ് കണ്ടെത്തിയത്.
അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് “മ്യൂസിക് മഗ്ഗി”ലൂടെ പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങളിൽ 2 എണ്ണം റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് മ്യൂസിക് മഗ് എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്. ‘പൊന്നോണപൂത്താല’ ത്തിലെ മറ്റു ഗാനങ്ങൾ പാടിയിരിക്കുന്നത് എം.ജി.ശ്രീകുമാർ, കെ.എസ്. ചിത്ര, ജി.വേണുഗോപാൽ, മധു ബാലകൃഷ്ണൻ ,വൃന്ദ എന്നിവരാണ്.
ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ തങ്ങളുടെ 16,000 ജീവനക്കാരെ പിരിച്ചുവിടും. അയർലണ്ടിൽ കമ്പനിയിൽ ഏകദേശം 6,500 പേർ ജോലി ചെയ്യുന്നു.…
ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ…
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…