Ireland

ഫാർമസിസ്റ്റുകളുടെ അധികാരം വിപുലീകരിക്കുന്നതിനായി പബ്ലിക് കൺസൾട്ടേഷൻ നടത്തുന്നു

അയർലണ്ടിലെ ഫാർമസിസ്റ്റുകളുടെ പങ്ക് വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിനായി ഫാർമസി ടാസ്‌ക്‌ഫോഴ്‌സ് പബ്ലിക് കൺസൾട്ടേഷൻ നടത്തുന്നു.2023 ജൂലൈ 24 വരെയാണ് പബ്ലിക് കൺസൾട്ടേഷൻ സംഘടിപ്പിക്കുന്നത്. അയർലണ്ടിൽ ഫാർമസിസ്റ്റുകളുടെ പങ്ക് വിപുലീകരിക്കാൻ സഹായിക്കുന്ന നയങ്ങൾ സൃഷ്ടിക്കുന്നതിനായി ഒരു വിദഗ്ധ ടാസ്‌ക്‌ഫോഴ്‌സിനു ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി രൂപം നൽകിയിരുന്നു.

പൊതു വ്യവസ്ഥാ പദ്ധതിയെക്കുറിച്ചും ഫാർമസിസ്റ്റുകളുടെ പൊതുവായ പങ്ക് വിപുലീകരിക്കുന്നതിനെക്കുറിച്ചും കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിനായി ടാസ്‌ക്ഫോഴ്‌സ് നിലവിൽ ഒരു പബ്ലിക് കൺസൾട്ടേഷൻ നടത്തുന്നു. അയർലണ്ടിൽ ഫാർമസിസ്റ്റുകളുടെ പങ്ക് വിപുലീകരിക്കുന്നതിനുള്ള ശുപാർശകൾ വികസിപ്പിക്കാൻ ഫാർമസി ടാസ്‌ക്ഫോഴ്സിനെ ഈ ഫലങ്ങൾ സഹായിക്കും.

ആളുകൾക്ക് ആരോഗ്യപരിരക്ഷ സേവനങ്ങൾ മെച്ചപ്പെടുത്തുക, ജനറൽ പ്രാക്ടീസിൽ ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കുക, ഫാർമസിസ്റ്റുകൾക്ക് ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ആരോഗ്യ സേവനങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് അധികാരം

മെഡിക്കൽ പ്രാക്ടീഷണർ, ഹെൽത്ത്‌/ സോഷ്യൽ കെയർ പ്രൊഫഷണൽ, ഹെൽത്ത് കെയർ/ ഫാർമസ്യൂട്ടിക്കൽ ഓർഗനൈസേഷൻ പ്രതിനിധി തുടങ്ങിയവർക്ക് ഓൺലൈൻ സർവ്വേയിൽ പങ്കാളികളാകാം. https://ec.europa.eu/eusurvey/runner/1e57bc12-905c-f5a4-1393-619081d163d5 ലിങ്കിലൂടെ നിങ്ങളുടെ അഭിപ്രായ രേഖപ്പെടുത്താം. സർവ്വേയെ സംബന്ധിച്ചുള്ള സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും pharmacyconsultation@health.gov.ie എന്ന ലിങ്കിൽ ബന്ധപ്പെടുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അഭയാർഥികൾക്ക് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലപരിധി അഞ്ച് വർഷമാക്കി

അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…

42 mins ago

ബേസിൽ വർഗീസിന്റെ കുടുംബത്തിന് സഹായമേകാം

മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…

2 hours ago

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

6 hours ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

7 hours ago

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

8 hours ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

1 day ago