വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം ‘ശ്രാവണം-26’ നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin Parish Hall) അരങ്ങേറും. രാവിലെ 10.30-ന് അത്തപ്പൂക്കളത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
ജാതി, മത, രാഷ്ട്രീയ ഭേദങ്ങൾക്കതീതമായി പ്രവാസി മലയാളികളെ ഒന്നിച്ചുചേർക്കുന്ന ചടങ്ങിൽ മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിരക്കളി, ഫ്ലാഷ്‌മോബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഫാഷൻ ഷോ, മലയാളി മങ്ക-മാരൻ മത്സരങ്ങൾ, വടംവലി തുടങ്ങിയ വിവിധ കലാപരിപാടികൾ നടക്കും. കിൽകെന്നി കെ.ആർ.എസ് റെസ്റ്റോറന്റ് ഒരുക്കുന്ന വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയാണ് ഈ വർഷത്തെ പ്രധാന ആകർഷണം.
ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ കാരംസ്, ചെസ്സ്, ചീട്ടുകളി തുടങ്ങിയ ഓഫ്-സ്റ്റേജ് മത്സരങ്ങളിലെയും, ‘എന്റെ മലയാളം’ സംഘടിപ്പിച്ച ‘അരങ്ങ്-26’ വിജയികൾക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും. വൈകുന്നേരം 7 മണിയോടെ പരിപാടികൾ സമാപിക്കും.
വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും കുടുംബസമേതം ആഘോഷത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വാർത്ത അയച്ചത്: ഷാജു ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…