നീനാ (കൗണ്ടി ടിപ്പററി ): സ്നേഹം,അതിന് തന്നെ ഒരുപാട് ഭാവങ്ങളും അർത്ഥതലങ്ങളും .എങ്കിലും സ്നേഹത്തിന്റെ അദൃശ്യമായ സ്വർണ്ണ നൂലിനാൽ നെയ്തെടുത്ത ഏറ്റവും പവിത്രമായ ബന്ധം ഒരു ‘അമ്മയും കുഞ്ഞും’തമ്മിലുള്ളത് തന്നെ .ആ സ്നേഹത്തണലിൻ മുൻപിൽ ഭൂമി തന്നെ സ്വർഗമായി മാറുന്നു.അമ്മയുടെ സ്നേഹത്തിന്റെ ആ ഓർമ്മകൾ പോലും ഒരു സുരക്ഷാ കവചമാണ് എന്നും എപ്പോഴും.
ഈ കോവിഡ് പശ്ചാത്തലത്തിൽ ബന്ധങ്ങളുടെ ആഴത്തെ അനുഭവവേദ്യമാക്കുന്ന മനോഹരഗാനമാണ് കണ്ണുയിരേ.. പൂമുത്തോളെ (ചിത്രം. ജോസഫ് )യ്ക്ക് ശേഷം അജീഷ് ദാസൻ എഴുതിയ അതിമനോഹരമായ വരികൾക്ക് ബിബിൻ ബാബു കെ. സംഗീത സംവിധാനം നിർവഹിച്ചു നിത്യ ബാലഗോപാൽ ആലപിച്ച മനോഹര ഗാനം. ചെമ്പകമേ(ആൽബം-ചെമ്പകമേ ) മുത്തേ മുത്തേ (ചിത്രം-കാണാകണ്മണി ) എന്നീ സൂപ്പർഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകൻ ശ്യാം ധർമൻ പ്രോഗ്രാം ചെയ്ത മനോഹര ഗാനമാണ് കണ്ണുയിരേ. പൂർണ്ണമായും അയർലണ്ടിലെ നീനയിൽ ചിത്രീകരണം നടത്തിയിരിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് കൃഷ്ണനാണ്. സഞ്ജു ബെൻ ,ഏയ്ഞ്ചൽ വിമൽ ,മാസ്റ്റർ നോഹ ജിജി എന്നിവരാണ് ഗാനരംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
വാർത്ത : ജോബി മാനുവൽ
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…