ലിമെറിക്ക് : 2022 വർഷത്തെ സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൻറെ നടത്തിപ്പ് കൈക്കാരൻ ആയി ശ്രീ .സിബി ജോണി 29 ആം തിയതി നടന്ന വിശുദ്ധ കുർബാന മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. കഴിഞ്ഞ ഒരു വർഷം നടത്തിപ്പ് കൈക്കാരൻ ആയിരുന്ന ശ്രീ .അനിൽ ആൻറണി ചുമതല കൈമാറിക്കൊണ്ട് പുതിയ കൈക്കാരൻ സിബിക്ക് ആശംസകൾ അറിയിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ലിമെറിക്കിലും വളരെയധികം ആളുകൾ ജോലിക്കായി കുടുംബസമേതം എത്തിച്ചേർന്നിട്ടുണ്ട്. കോവിഡിൻറെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരസ്പരം കാണുവാനോ പരിചയപ്പെടാനോ സാഹചര്യങ്ങൾ കുറവായിരുന്നതിനാൽ പുതിയ കുടുംബങ്ങളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജനുവരി 21 ന് പ്രത്യേകമായി വിശുദ്ധ കുർബാന അർപ്പിക്കുകയും പുതുതായി എത്തിച്ചേർന്ന കുടുംബങ്ങളെ ഇടവക സമൂഹത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിൻറെ പ്രതീകമായി വിശുദ്ധ കുർബാന മധ്യേ ഇടവകയിലെ ഓരോ ഫാമിലി യൂണിറ്റിനെയും പ്രതിനിധീകരിച്ച് ഓരോ കുടുംബങ്ങൾ തിരിതെളിച്ചു. ജോൺ വർഗീസ് & ജിനു എലിസബത്ത് ജോർജ്, റോബിൻ മാത്യു & ആൻഡ് ജോക്കു റോബിൻ, കോശി ജോൺ & സുബി കോശി, ജിൻസൺ ജോസഫ് & മറിയാമ്മ ജിൻസൺ, അനീഷ് ജോസഫ് & ബോണി മാത്യു, ജിബിൻ പുന്നൂസ് എന്നിവരാണ് തിരികൾ കത്തിച്ചത്.
വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസും, നിയുക്ത കൈക്കാരൻ സിബി ജോണിയും പുതിയ കുടുംബങ്ങളെ സ്വാഗതം ചെയ്തു സംസാരിക്കുകയും അനീഷ് ജോസഫ്, ബിജി മേരി ആൻറണി എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു .
വാർത്ത : സെബിൻ സെബാസ്റ്റ്യൻ
(പി.ആർ.ഓ.,സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ,ലിമെറിക്ക് )
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…