Ireland

ഓശാന തിരുനാളിനായി ഒരുങ്ങി സീറോ മലബാർ സഭ


ഡബ്ലിൻ
പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിൻ ചില്ലകൾ വീശിയും, ഈന്തപ്പനയോലകൾ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഓശാനത്തിരുനാളിനായി ഡബ്ലിൻ സീറോ മലബാർ സഭ ഒരുങ്ങി. ഡബ്ലിൻ സീറോ മലബാർ സഭയുടെ പത്ത് കുർബാന സെൻ്ററുകളിലും ഈ വർഷം ഓശാന തിരുകർമ്മങ്ങൾ നടക്കും.

ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ രാവിലെ എട്ട് മണിക്കും,  ബ്ലാഞ്ചർഡ്സ് ടൗൺ , ഹണ്ട്സ് ടൗൺ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ദേവാലയത്തിൽ രാവിലെ ഒൻപത് മണിക്കും, നാവൻ വാൾട്ടേഴ്സ്ടൗൺ ദേവാലയത്തിൽ 11:30 നും, താല ഫെട്ടർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിലും, റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലും  ഉച്ചയ്ക്ക് 12 മണിക്കും, സോർഡ്സ്  റിവർവാലി സെൻ്റ് ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും, ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്കും,  ബ്യൂമൗണ്ട് ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വൈകിട്ട്  നാലു മണിക്കും, ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വൈകിട്ട് നാലുമണിക്കും, ബ്ലാക്ക്റോക്ക് ചർച്ച് ഓഫ് ഗാർഡിയൻ ഏയ്ഞ്ചൽസിൽ വൈകിട്ട് 5:30 നും  കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുകർമ്മങ്ങളും നടക്കും.

വെക്സ്ഫോർഡ്
വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിൽ ഓശാന ഞായറാഴ്ച വൈകിട്ട് 4:30 നു സീറോ മലബാർ കുർബായും കുർബാന  കുരുത്തോല വെഞ്ചരിപ്പും ഓശാന തിരുക്കർമ്മങ്ങളും നടത്തപ്പെടും. വിശുദ്ധ കുർബാനയക്ക് മുമ്പായി കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും,

സ്ലൈഗോ

സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഓശാന ഞായർ തിരുകർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 2:30 നു ബാലിറ്റിവൻ സെൻ്റ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടും

വാട്ടർഫോർഡ്

ഓശാന ഞായർ വൈകിട്ട് 4:10 നു വാട്ടർഫോർഡ് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് ബെനിൽഡസ് ദേവാലയത്തിൽ ഓശാന തിരുകർമ്മങ്ങൾ നടത്തപ്പെടും.

കോർക്ക്

സെൻ്റ് ജോസഫ് ചർച്ച് വിൽട്ടനിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക്  വി. കുർബാനയും ഓശാന തിരുകർമ്മങ്ങളും. തുടർന്ന് ഫാ. ആൻ്റണി തളികസ്ഥാനം സി.എം. ഐ. നയിക്കുന്ന വാർഷിക ധ്യാനം

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

9 hours ago

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…

11 hours ago

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…

19 hours ago

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

1 day ago

‘റൺ മാമാ റൺ’- സുരാജ് വെഞ്ഞാറമൂട് നായകൻ

ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…

1 day ago

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

2 days ago