Ireland

ജൂഡിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി വാട്ടർഫോർഡ് മലയാളി സമൂഹം

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി സമൂഹത്തിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ ജൂഡ് സെബാസ്റ്റ്യനെ അവസാനമായി ഒരു നോക്കു കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നൂറുകണക്കിന് മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുകൂടി.

വാട്ടർഫോർഡിലെ ന്യൂടൗൺ പാരിഷ് ഹാളിൽ 2.30 മുതൽ 4.30 വരെ നടന്ന പൊതുദർശനത്തിൽ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ അന്തിമോപചാരം അർപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഉച്ചയ്ക്ക്  സെൻറ് ജോസഫ്  & സെൻറ്  ബെനിൽഡസ് പള്ളിയിൽ നടന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ഫാ. ജോമോൻ കാക്കനാട്, ഫാ. ജോൺ കാക്കരകുന്നേൽ, ഫാ. റസൽ  തറപ്പേൽ എന്നിവർ കാർമ്മികത്വം വഹിച്ചു. സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി (വാട്ടർഫോർഡ്) വികാരി ഫാ.മാത്യു കെ മാത്യു പൊതുദർശനസമയം പ്രാർത്ഥന ചൊല്ലി അനുശോചനം അറിയിച്ചു.

പ്രാർത്ഥനാ ശുശ്രൂഷയും, പൊതുദർശനവും ഏകോപിപ്പിക്കുവാൻ പിന്തുണ നൽകിയ വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിക്കും അന്തിമോപചാരമർപ്പിക്കുവാൻ എത്തിച്ചേർന്ന അയർലണ്ടിലെ വിവിധ തുറകളിലെ സംഘടനകളോടും പൊതുദർശനത്തിന് എത്തിച്ചേർന്ന ജൂഡിന്റെ  സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും അസോസിയേഷൻറെ അംഗങ്ങളോടും സാമ്പത്തിക സഹായ ഫണ്ടിലേക്ക് സംഭാവനകൾ നൽകിയ എല്ലാ സുമനസ്സുകളോടും വാട്ടർഫോർഡ് മലയാളി അസോസിയേഷൻ നന്ദി അറിയിച്ചു.

ജൂഡ് സെബാസ്റ്റ്യന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുവാനുള്ള നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായതായി അസോസിയേഷൻ അറിയിച്ചു. സംസ്കാരം  പിന്നീട് കേരളത്തിൽ നടത്തും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

13 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

15 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

15 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

2 days ago