Ireland

ആയിരക്കണക്കിന് ഇലക്ട്രിക് അയർലൻഡ് ഉപഭോക്താക്കൾക്ക് ഇത്തവണ ലഭിക്കുക ഇരട്ട ബിൽ


ഇലക്ട്രിക് അയർലൻഡിന്റെ 24,000 ഉപഭോക്താക്കൾക്ക് ഈ മാസം ഇരട്ട ബില്ല് ലഭിക്കും. ഊർജ്ജ ബില്ലുകൾക്കായി 200 യൂറോ ക്രെഡിറ്റ് നൽകുന്നതിനൊപ്പം ഗവൺമെന്റിന്റെ താൽകാലിക വാറ്റ് കുറയ്ക്കൽ നടപ്പിലാക്കുന്നത് കാരണമുണ്ടായ ബില്ലിംഗ് പ്രശ്നത്തിന്റെ ഫലമായാണ് ഇതെന്ന് ഇലക്ട്രിക് അയർലണ്ട് അറിയിച്ചു.


2% ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകുന്നതിൽ കാലതാമസമുണ്ടായി, അവർക്ക് ഇത്തവണ ഇരട്ട ബിൽ ലഭിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ ഉപഭോക്തൃ ബില്ലുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുത്തിനുള്ള നടപടികൾ അധികാരികളുമായി ചേർന്ന് പനടത്തുന്നതായി ഇലക്ട്രിക് അയർലൻഡ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഇപ്പോൾ തുടർച്ചയായി രണ്ട് ബില്ലുകൾ ലഭിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.


ഉപഭോക്താക്കൾക്ക് ഈ നടപടി ഉണ്ടാക്കിയേക്കാവുന്ന അസൗകര്യത്തിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ 1800 372 372 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഇലക്ട്രിക് അയർലണ്ട് വക്താവ് അറിയിച്ചു. ഇരട്ടി ബില്ല് ഉണ്ടായിരുന്നിട്ടും, പ്രസ്തുത കാലയളവിലെ ഊർജ്ജ ചെലവ് സാധാരണ നിലയിലായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു, അടുത്തിടെ പ്രഖ്യാപിച്ച വിലവർദ്ധന ഓഗസ്റ്റ് 1 വരെ പ്രാബല്യത്തിൽ വരില്ല.

ഇലക്ട്രിക് അയർലണ്ടിന് ഏകദേശം 1.2 ദശലക്ഷം റെസിഡൻഷ്യൽ ഉപഭോക്താക്കളും 95,000 ബിസിനസ് ഉപഭോക്താക്കളുമുണ്ട്.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

7 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

12 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago