Ireland

ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാർക്ക് നഷ്ടമായ ലഗേജുകൾ ചവറുകൂനയിൽ ഉപേക്ഷിച്ച നിലയിൽ.

വിമാന യാത്രക്കാരുടെ കാണാതായ സ്യൂട്ട്കേസുകൾ ഡബ്ലിൻ എയർപോർട്ടിലെ ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നഷ്ടപ്പെട്ട ലഗേജുകൾ കൂട്ടിയിടുന്ന വെയർഹൗസിന് പുറത്ത് ബിന്നിൽ നിരവധി പെട്ടികൾ അലക്ഷ്യമായി തള്ളിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

എയർലൈനുകളും എയർപോർട്ടിലെ ഗ്രൗണ്ട് ഹാൻഡ്‌ലർമാരും ഉപേക്ഷിക്കപ്പെട്ട 4,200 ഓളം ബാഗുകളാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ യാത്രക്കാരിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നതാണ്.ഡബ്ലിൻ എയർപോർട്ടിൽ പ്രവർത്തിക്കുന്ന ബാഗേജ് ഏജൻസികളിലൊന്നായ സ്കൈ ഹാൻഡ്‌ലിംഗ് – ആരോഗ്യ-സുരക്ഷാ കാരണങ്ങളാണ് ലഗേജുകൾ നീക്കം ചെയ്തതെന്ന് അറിയിച്ചു. എന്നാൽ ക്ലെയിം പ്രോസസ് ചെയ്യുന്നതിനായി യാത്രക്കാരുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.

നിലവിലെ സാമ്പത്തിക സാഹചര്യവും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്താൽ, എയർപോർട്ടിൽ യാത്രക്കാരുടെ ലഗ്ഗെജുകൾ നഷ്ടമാവുന്നത് ആളുകൾക്ക് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. സ്റ്റാഫുകളുടെ നിഷ്‌ക്രിയത്വമാണ് ഇത്തരം സാഹചര്യം വര്ധിക്കുന്നു ക്കാൻ കാരണമെന്നും ആക്ഷേപം ഉയരുന്നു. ബാഗ്ഗേജ് ഏജൻസിക്കൾ കൂടുതൽ ഉത്തരവാദിതത്തോടെ പ്രവർത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Newsdesk

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

9 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

11 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

12 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

17 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

18 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago