Ireland

ഐറിഷ് മോട്ടോർ ഇൻഷുറൻസ് ഡാറ്റാബേസ് വഴിയുള്ള പരിശോധ; പിടിച്ചെടുത്തത് ഏഴായിരത്തിലധികം വാഹനങ്ങൾ

ഐറിഷ് മോട്ടോർ ഇൻഷുറൻസ് ഡാറ്റാബേസ് വഴി നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസങ്ങളിൽ ആയിരക്കണക്കിന് വാഹനങ്ങൾ ഗാർഡ പിടിച്ചെടുത്തു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന റോഡ് മരണങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഇൻഷുറൻസ് ഇല്ലാത്ത ഡ്രൈവർമാരെ തിരിച്ചറിയാൻ ഗാർഡയെ സഹായിക്കുന്നതിനാണ്ന് പുതിയ സംവിധാനം ആരംഭിച്ചത്. മോട്ടോർ ഇൻഷുറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡ് (എംഐബിഐ) പ്രതിദിനം മൂന്ന് ദശലക്ഷത്തിലധികം ഡ്രൈവർമാരുടെ ഇൻഷുറൻസ് വിവരങ്ങൾ ഗാർഡയുമായി പങ്കിടാൻ തുടങ്ങി. ഇതിനകം 7,307 വാഹനങ്ങൾ പിടിച്ചെടുത്തു.

ഐറിഷ് മോട്ടോർ ഇൻഷുറൻസ് ഡാറ്റാബേസ് (IMID) വഴി മോട്ടോർ ഇൻഷുറേഴ്സ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) ഇൻഷുറൻസ് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഡേറ്റാബേസിൽ വിശദാംശങ്ങൾ ദിവസേന അപ്‌ഡേറ്റ് ചെയ്യപ്പെടുകയും രജിസ്‌ട്രേഷൻ പ്ലേറ്റ് പരിശോധിച്ച് ഒരു വാഹനം ഇൻഷ്വർ ചെയ്‌തിട്ടുണ്ടോയെന്നും ആർക്കാണ് ഇൻഷ്വർ ചെയ്‌തിരിക്കുന്നതെന്നും തിരിച്ചറിയാൻ സഹായിക്കുന്നു. MIBI നടത്തിയ പഠനം കാണിക്കുന്നത്, 2022 ൽ ഏകദേശം 188,000 ഇൻഷുറൻസ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങൾ ഐറിഷ് റോഡുകളിൽ ഉണ്ടായിരുന്നു എന്നാണ്. രാജ്യത്തെ ഇൻഷുറൻസ് ഇല്ലാത്ത ഡ്രൈവിംഗ് ലെവൽ യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ ഉയർന്ന കണക്കാണിത്.

നിലവിൽ പ്രതിദിനം അൻപതോളം വാഹനങ്ങളാണ് പിടികൂടുന്നത്. ഈ നിരക്കിൽ, ഈ വർഷം ഏകദേശം 18,000 വാഹനങ്ങൾ പിടിച്ചെടുക്കും. ഗതാഗത വകുപ്പ്, നീതിന്യായ വകുപ്പ്, ആൻ ഗാർഡ സിയോചാന, ഇൻഷുറൻസ് അയർലൻഡ്, എംഐബിഐ എന്നിവയുടെ സഹകരണത്തെ തുടർന്നാണ് പുതിയ സംവിധാനം, നിയമനിർമ്മാണ മാറ്റത്തിനും ഗാർഡായിയും എംഐബിഐയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചതിനും പിന്നാലെയാണ് പുതിയ സംവിധാനം നിലവിൽ വന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

6 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

6 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

24 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

1 day ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

1 day ago