സ്വന്തമായി വീട് നിർമിക്കുന്നത് മലയാളികളായ ഓരോരുത്തരുടെയും ജീവിതത്തിൽ മാറ്റിനിർത്താനാകാത്ത ഒരു ആഗ്രഹം തന്നെയാണ്. നാട്ടിലായാലും മറുനാട്ടിലായാലും നമ്മൾ മലയാളികൾ ആ സ്വപ്നം പൂവണിയാൻ ആഗ്രഹിക്കുന്നവരാണ്. കേരളത്തിൽ വീട് പണിയുമ്പോൾ അകവും പുറവും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ആവശ്യാനുസരണം നിർമ്മാണം നടത്താം. എന്നാൽ അയർലണ്ടിൽ വീടുകൾ നിർമ്മിക്കുന്നത് ഒരു പരിധി വരെ കടുത്ത നിബന്ധനകൾക്ക് വിധേയമാണ്. വീടുകൾ വാങ്ങുന്നത് ഭൂരിഭാഗവും നിശ്ചിത എസ്സ്റ്റേറ്റുകളിൽ ആയിരിക്കും. അവിടെ വീടുകൾക്ക് എല്ലാം ഏകീകൃത ഘടന നിർബന്ധമാണ്. വീടുകളുടെ ഇന്റീരിയർ മാത്രമാണ് നമ്മുടെ ഇഷ്ടാനുസരണം ചെയ്യാനാകുക.
ആയർലണ്ടിൽ താമസമാക്കിയാലും വീടിന്റെ ഇന്റീരിയറിൽ നാട്ടിലേതു പോലെ മികച്ചതാക്കാൻ ഏതൊരു മലയാളിയും കൊതിക്കും. ഇത്തരത്തിൽ Tullamore Offaly കൗണ്ടിയിൽ പണിത രണ്ട് മലയാളികളുടെ വീടുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. നേഴ്സ് ദമ്പതികളായ ടിനി റോയ്- ദീപിക, ജോജി ജോർജ്- അഷിത ജോജി എന്നിവരുടെ വീടുകളാണിത്. ഒരേ സ്ട്രക്ച്ചർ വീടുകൾ ആണെങ്കിലും ഇന്റീരിയർ മുഴുവനായും വ്യത്യസ്തമാണ്. ഇവിടെ എത്തുന്ന ഓരോരുത്തരുടെയും മനം കവരുന്ന ഭംഗിയിൽ ഈ വീടുകളെ മാറ്റാൻ സഹായകമായത് ഇന്റീരിയർ തന്നെയാണ്.
നമ്മൾ പലരും ഒരു വീട് നിർമ്മാണന്റെ അവസാന ഘട്ടത്തിൽ മാത്രം പരിഗണിക്കുന്ന ഒന്നാണ് ടൈൽ സെലെക്ഷൻ. എന്നാൽ ഈ വീടുകളുടെ നിർമ്മാണം ആരംഭിക്കുന്നത് തന്നെ ആദ്യം ഏത് ടൈൽ വേണം എന്ന് ഉറപ്പിച്ചു കൊണ്ടാണ്. ടിനി റോയ്, ജോജി ജോർജ് എന്നിവരും കുടുംബവും ടൈലുകൾക്കായി പല ഐറിഷ് ഷോപ്പുകളും സന്ദർശിച്ചു. എന്നാൽ അവരുടെ ആഗ്രഹപ്രകാരമുള്ള ഡിസൈൻസ് ലഭിച്ചില്ല. ഒടുവിൽ അവരുടെ അന്വേഷണം അവസാനിച്ചത് TILEX ൽ ആണ്.
ടൈൽ സെലെക്ഷൻ മാത്രമല്ല വീടിന്റെ ഇന്റീരിയർ മികച്ചതാക്കുന്നതിനു ആവശ്യമായ എല്ലാ സർവീസും TILEX ൽ ലഭ്യമാണ്. ഇൻഡോർ, ഔട്ട്ഡോർ ടൈലുകൾ, വുഡ് ഫ്ലോറിംഗ്, ബാത്ത്റൂം എന്നിവയ്ക്കായുള്ള അയർലണ്ടിലെ പ്രധാന ടൈൽ റീട്ടെയിൽ ബ്രാൻഡാണ് TILEX. ഓരോ ഏരിയയിലും ആവശ്യമായ ടൈലുകളും വെറൈറ്റി ടൈലുകളുടെ അതിവിപുലമായ ശേഖരം TILEX നിങ്ങൾക്കായി ഒരുക്കുന്നു. വീട് നിർമ്മാണത്തിന് ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും നിങ്ങൾക്ക് മനസിലാക്കാനും TILEX അവസരം നൽകും.
Underfloor heating , Interior design , Space planning , Furniture selection , Lighting design ,Color consultation ,Project management തുടങ്ങി Tilex ന്റെ സർവീസുകൾ പ്രയോജനപ്പെടുത്തി വീട് നിർമ്മാണത്തിന്റെ ആശങ്കകൾ ഒഴിവാക്കാം. കുറഞ്ഞ ചെലവിൽ നിങ്ങളുടെ വീടിന്റെ രൂപവും ഭാവവും ഇഷ്ടാനുസരണം ക്രമീകരിക്കാം. TILEX ഐറിഷ് റീട്ടെയിൽ വിപണിയിൽ പുതിയതാണെങ്കിലും മാതൃ കമ്പനിയായ വാൻക്വിഷ് ഡിസ്ട്രിബ്യൂട്ടേഴ്സ് കഴിഞ്ഞ കുറേ വർഷങ്ങളായി മൊത്തവ്യാപാര ബിസിനസ് മേഖലയിൽ സജീവമാണ്. ബാലിമൗണ്ട്-ഡബ്ലിൻ, മാലോ-കോർക്ക്, ഡ്രോഗെഡ- ലൗത്ത് എന്നിവിടങ്ങളിൽ TILEX ഷോറൂമുകൾ പ്രവർത്തിക്കുന്നു.ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് ടൈൽ നിരക്കുകളിൽ 70 % ഡിസ്‌കൗണ്ടും ഇപ്പോൾ ലഭ്യമാണ്.
TILEX- Dublin Showroom
TILEX-Cork Showroom
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…
വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…
സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…