Ireland

അയർലണ്ടിലെ മലയാളികളുടെ ഇലക്ട്രിക്ക്,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടു വന്നാൽ…. റിപ്പയറിംഗ് സൗകര്യങ്ങളുമായി ടോം കണ്ടനാട്ട്

ഡബ്ലിന്‍: അയർലണ്ടിലെ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. അയർലണ്ടിലെ മലയാളികൾ കേരളത്തില്‍ നിന്നും കൊണ്ടുവന്ന ഇലക്ട്രിക്ക്,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടു വന്നാൽ ഇനി വിഷമിക്കേണ്ട. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക്ക്, ഇലക്ട്രിക്കല്‍ മെയിന്റ്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് സൗകര്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടോം കണ്ടനാട്ട്.

Please Contact Tom: 0872383009

അയർലണ്ടിലെ മലയാളികൾ കേരളത്തില്‍ നിന്നും കൊണ്ടുവരുന്ന ഇലക്ട്രിക്ക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടുവന്നാൽ പിന്നെ വീണ്ടുമൊരു മിക്സിക്കോ, പ്രഷര്‍ കുക്കറിനോ വേണ്ടി അടുത്ത തവണ നാട്ടില്‍ പോയി വരുന്നത് വരെ കാത്തിരിക്കണം. ഇതിനൊരു പരിഹാരമായാണ് ഡബ്ലിനിലെ ടോം കണ്ടനാട്ട് എത്തിയിരിക്കുന്നത്.

ഇലക്ട്രിക്ക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ശെരിയാക്കുന്നതിനു വേണ്ടിയുള്ള സ്‌പെയര്‍ പാര്‍ട്ടുകളുടെ ഒരു വലിയ ശേഖരവും അദ്ദേഹം കേരളത്തില്‍ നിന്നും എത്തിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ എല്ലാ സൈസിലുമുള്ള പ്രഷര്‍ കുക്കറുകളുടെ ഗ്യാസ് കെറ്റ്, സേഫ്റ്റി വാള്‍വ്, തുടങ്ങി എല്ലാ പാര്‍ട്‌സും ലഭ്യമാണ്. ഇവയ്ക്ക് പുറമേ എല്ലാ ഗൃഹോപകരണ സാധനങ്ങളും ഇവിടെ റിപ്പയർ ചെയ്തു കൊടുക്കുന്നതായിരിക്കും.

അതേസമയം അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കായി റിപ്പയര്‍ ചെയ്യേണ്ട സാധനങ്ങള്‍ പ്രാദേശിക തലത്തില്‍ കളക്റ്റ് ചെയ്യാനും, അത് റിപ്പയർ ചെയ്ത ശേഷം വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങളും ഇവിടെ ടോം സജ്ജീകരിച്ചിട്ടുണ്ട്.

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

8 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

9 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

12 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

12 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago