കോർക്ക് കൗണ്ടിയിൽ താമസിക്കുന്ന Non-EU/EEA/UK/Swiss പൗരന്മാർക്ക് ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിറ്റ് ലഭ്യമാകുന്നതിനുള്ള കാലതാമസം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി നഴ്സുമാരെയാണ് ഈ പ്രശ്നം പ്രധാനമായും ബാധിച്ചിരുന്നത്. IRP പെർമിറ്റ് അപേക്ഷ നൽകുന്നതിനായി അഞ്ച് മാസം വരെ അപ്പോയ്ന്റ്മെന്റ് ലഭ്യമാകാൻ കാത്തിരിക്കേണ്ട ദുരിതമായിരുന്നു പ്രവാസികൾക്ക്. ഇതിനെതിരെ ശക്തമായ പ്രതിഷേധം COINNs ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
COINNS മുന്നോട്ട് വച്ച പരാതികൾ DAIL ലിലും ചർച്ചാ വിഷയമായിരുന്നു.IRP രജിസ്ട്രേഷനും പുതുക്കലും ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ വഴിയാണ് നടത്തിയിരുന്നത്. നടപടികളിൽ കാലതാമസം നേരിടുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നു.ഈ പ്രശ്നത്തിനു പരിഹാരം ലഭിച്ചിരിക്കുകയാണ്.
കോർക്ക്, ലിമെറിക്ക് കൗണ്ടികളിൽ താമസിക്കുന്ന Non-EU/EEA/UK/Swiss പൗരന്മാർക്ക് ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിഷൻ ആദ്യമായി രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നടപടികൾ ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന് (GNIB) നീതിന്യായ വകുപ്പിൻ്റെ ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) രജിസ്‌ട്രേഷൻ ഓഫീസിലേക്ക് മറ്റും.
പുതിയ മാറ്റം 2024 ജൂലൈ 8 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നീതിന്യായ മന്ത്രി, Helen McEntee അറിയിച്ചു.ഇതോടെ എല്ലാ ദേശീയ രജിസ്ട്രേഷനുകളുടെയും പുതുക്കലുകളുടെയും ഏകദേശം 80% ഗാർഡയിൽ നിന്ന് നീതിന്യായ വകുപ്പിലേക്ക് മാറും. 2023-ൽ, ഏകദേശം 10,000 ആദ്യ രജിസ്ട്രേഷനുകളും 22,000 അനുമതി പുതുക്കലുകളും കോർക്കിലും ലിമെറിക്കിലും ഗാർഡായി നടത്തി.
കോർക്ക്, ലിമെറിക്ക് കൗണ്ടികളിൽ താമസിക്കുന്ന വ്യക്തികൾക്കുള്ള ആദ്യ രജിസ്ട്രേഷൻ ഡബ്ലിനിലെ Burgh Quay രജിസ്ട്രേഷൻ ഓഫീസിൽ നടത്താം. അനുമതി പുതുക്കുന്നതിനുള്ള അപേക്ഷകൾ ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) ഓൺലൈൻ റിന്യൂവൽ പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…