Ireland

മാണിസാറിന് സ്നേഹാഞ്ജലിയുമായി അയർലണ്ടിൽ നിന്നൊരു ഗാനോപഹാരം.

ഡബ്ലിൻ :കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്ന കെ എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പുറത്തിരക്കിയ ‘സ്നേഹ സാന്ദ്ര വഴികളിൽ.. എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ഇതിനകം തന്നെ നിരവധി പേർ ഗാനം ഷെയർ ചെയ്തു.

സംസ്കാര വേദിയും, കേരള കോൺഗ്രസ്‌ എം ഐ റ്റി വിങ്ങും, കേരള പ്രൊഫഷണൽ ഫ്രണ്ടും, പ്രവാസി കോൺഗ്രസ്‌ എം അയർലൻഡും സംയുക്തമായാണ് ഈ ഗാനത്തിന് ആവിഷ്കാരം നടത്തിയത്. തോമസ് കാവാലം രചനയും, അൽഫോൻസ് അയർലണ്ട് സംഗീതവും നിർവഹിച്ചു.

അയർലണ്ടിലെ പ്രശസ്ത ഗായകൻ സാബു ജോസഫ് വാലുമണ്ണേൽ ആണ് ആലാപനം നടത്തിയത്.ഐ റ്റി വിംഗ് ഡയറക്ടർ അഡ്വ. അലക്സ് കോഴിമല, സംസ്കാരവേദി പ്രസിഡണ്ട്‌ ഡോ. വർഗീസ് പേരയിൽ, പ്രൊഫഷണൽ ഫ്രണ്ട് പ്രഡിഡന്റ് ഡോ. ബിബിൻ കെ ജോസ്, അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട് എന്നിവർ നേതൃത്വം നൽകി.കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന കെ എം മാണി സ്മൃതി സംഗമത്തിൽ ഈ ഗാനം ആലപിച്ചതും ശ്രദ്ധേയമായി.ആറുവർഷം മുൻപ് ആശ ജി കിടങ്ങൂർ രചിച്ച്‌ രാജു കുന്നക്കാട്ട് ആലപിച്ച ‘കേരളത്തിന്റെ മാണിക്യം ‘എന്ന കവിതയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

റിപ്പോർട്ട് : സിറിൽ തെങ്ങുംപള്ളിൽ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

9 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago