വാട്ടർഫോർഡിൽ ബസും ഇ-സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കൗമാരക്കാർ മരിച്ചു.വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക് വാട്ടർഫോർഡ് സിറ്റിയിലെ R680 കോർക്ക് റോഡിൽ ഇ-സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. 15,17 വയസ്സുള്ളരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൗമാരക്കാരൻ മരിച്ചിരുന്നു.ഇ-സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ടാമത്തെ ആൺകുട്ടിയെ ഗുരുതരമായ പരിക്കുകളോടെ വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ ഉച്ചയോടെ മരിച്ചു. ഈ വർഷം ഐറിഷ് റോഡുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 92 ആയി.
ബസ് ഡ്രൈവർക്ക് പരിക്കില്ല. കൂട്ടിയിടിക്കുമ്പോൾ ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. അപകടത്തിൻ്റെ സാങ്കേതിക പരിശോധനയ്ക്കായി സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി മുതൽ റിംഗ് റോഡ് വരെ കോർക്ക് റോഡ് അടച്ചിരിക്കുന്നു. വാട്ടർഫോർഡ് നഗരത്തിലെ കോർക്ക് റോഡിലൂടെ പുലർച്ചെ 1.45 നും 2.15 നും ഇടയിൽ യാത്ര ചെയ്തവരോട് വാട്ടർഫോർഡ് ഗാർഡ സ്റ്റേഷൻ്റെ 051 305300 എന്ന നമ്പറിലോ 1800 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബദ്ധപ്പെടാൻ ആവശ്യപ്പെടുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2025-ൽ അയർലണ്ടിൽ ഏറ്റവും ഉയർന്ന ശരാശരി പരസ്യ ശമ്പളം നേടിയത് ഐടി, ധനകാര്യ മേഖലകളിലെ തൊഴിലാളികളാണെന്ന് നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ്‌ജോബ്‌സിന്റെ…
യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചതായി ബാങ്കിംഗ് ഭീമനായ Barclays സ്ഥിരീകരിച്ചു.ക്ലയന്റ്-ഫേസിംഗ്, ഓപ്പറേഷണൽ റോളുകൾ…
ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…