ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയിൽ കഴിഞ്ഞ ഒരുവർഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനാ പരിപാടി ‘സാദര’ത്തിൻ്റെ സമാപനം ‘പാട്രിസ് കോർദേ ‘പിതൃഹൃദയത്തോടെ- സൂം മീറ്റിംഗിലൂടെ നടന്നു. അയർലണ്ട് നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഷിക്കാഗോ സെൻ്റ് തോമസ് സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകി. കുടുംബങ്ങളുടെ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ജീവിതത്തിൽ മാതൃക ആക്കണമെന്ന് ബിഷപ്പ് ഉത്ബോദിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനും, കുടുംബത്തിൻ്റെ കെട്ടുറപ്പിനും കുടുംബ മൂല്യങ്ങൾക്ക് ഇന്നത്തെ തലമുറ കൊടുക്കേണ്ട പ്രാധാന്യത്തെ പിതാവ് തൻ്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
സീറോ മലബാർ ചർച്ച് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗം നടത്തി. യൗസേപ്പിതാവിനോടുള്ള നൊവേനക്കും തിരുകർമ്മങ്ങൾക്കും റവ. ഡോ. ജോസഫ് കറുകയിൽ കാർമ്മികനായിരുന്നു.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണൽ പ്രസിഡൻ്റ് തോംസൺ തോമസ്, വൈസ് പ്രഡിഡൻ്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാൻസിസ് ജോസഫ് എന്നിവർ സംസാരിച്ചു.
വടക്കൻ അയർലൻഡിലേയും റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും വിവിധ കുർബാന സെൻ്ററുകളിൽനിന്ന് നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.
തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ 2021 വർഷം യൗസേപ്പിതാവിനു സമർപ്പിച്ചു. ‘പാട്രിസ് കോർഡ്’ എന്നപേരിൽ അപ്പസ്തോലിക കത്തും മാർപാപ്പ പുറത്തിറക്കി. പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2020 ഡിസംബർ 8 മുതൽ ആരംഭിച്ച യൗസേപ്പിതാവിൻ്റെ വർഷാചരണത്തിൻ്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണു അയർലണ്ട് സീറോ മലബാർ സഭയിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവർഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് ‘സാദരം’ എന്നപേരിൽ സംഘടിപ്പിച്ച സൂം കൂട്ടായ്‌മയിൽ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാർത്ഥനകളും നടത്തി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിലധികം വൈദീകർ ‘സാദരം’ പരിപാടിയിൽ പങ്കെടുത്ത് സന്ദേശം നൽകി.
Biju L.NadackalPRO, SMCC Ireland
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…