ജീവിതത്തിലേക്ക് പുതിയ രണ്ട് അതിഥികൾ എത്തുന്ന സന്തോഷത്തിലാണ് അയർലണ്ട് മലയാളികളായ ലിൻസണും കുടുംബവും . ഇരട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ആകുന്ന ആഹ്ലാദം പങ്കുവച്ചു അവർ തയ്യാറാക്കിയ കവർ സോങ്ങ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ ഗാനം ‘വാലിന്മേൽ പൂവും…’ മനോഹരമായി പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ഔദ്യോഗിക സംഗീത ചാനൽ Line Dreamz ന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയത്. ഗർഭകാലത്തെ സന്തോഷ നിമിഷങ്ങൾ ചിത്രീകരിച്ചിരിക്കുന്ന കവർ സോങ്ങ് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ജനപ്രിയമായി മാറിക്കഴിഞ്ഞു.
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്” സീസൺ 1ൽ ലിൻസൻ തോമസ് ആലപിച്ച “നിലാ നിലാ”എന്ന് തുടങ്ങുന്ന ഗാനം വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും ആസ്വാദകർക്ക് സംഗീത വിരുന്നൊരുക്കി എത്തിയിരിക്കുകയാണ് ഈ ദമ്പതികൾ. ലിൻസണും നീനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. KIRAN BABU KARALIL ആണ് സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ ചെയ്തിരിക്കുന്നത്.COLOR N CANVAS ആണ് റെക്കോർഡിംഗ്.
വീഡിയോ കാണാം :
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…