വനിതാദിനത്തോടനുബന്ധിച്ചു കേരളത്തിലെ പൊതുരംഗത്ത് ശ്രദ്ധേയരായ വനിതകളെ പങ്കെടുപ്പിച്ചു എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം പരിപാടി സംഘടിപ്പിക്കുന്നു. ഇടതുസർക്കാരിന്റെ വനിതാക്ഷേമ നടപടികൾ പ്രസ്തുത പരിപാടിയിൽ ചർച്ചാവിഷയമാവും. ഇന്ന്( മാർച്ച് 13 ശനി) ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരത്തെ യുവ മേയർ ആര്യ രാജേന്ദ്രൻ, കേരള വനിതാ കോൺഗ്രസ്(എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി, സുപ്രീംകോടതി അഭിഭാഷകയും പ്രമുഖ ആക്ടിവിസ്റ്റുമായ രശ്മിത രാമചന്ദ്രൻ, SFI യുടെ മുൻ നേതാവും അദ്ധ്യാപികയുമായ അമൃത റഹീം എന്നിവരാണ് പങ്കെടുക്കുക.
ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങളും അതിനെതിരെ ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചും വനിതാനേതാക്കൾ യോഗത്തിൽ സംസാരിക്കും. സ്ത്രീസുരക്ഷയിൽ എന്തുകൊണ്ടാണ് കേരളം വ്യത്യസ്തമാവുന്നതെന്നും ഇടതുപക്ഷസർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കു വേണ്ടി ചെയ്ത കാര്യങ്ങളും ഇനിവരുന്ന സർക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നും ചർച്ചാവിഷയമാവും.
ഓൺലൈൻ ആയി (zoom meeting) നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC ) ഫേസ്ബുക്ക് പേജിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…