gnn24x7

എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിക്കുന്ന “വനിതാ വിചാരം” ഇന്ന് മൂന്ന് മണിക്ക്

0
240
gnn24x7

വനിതാദിനത്തോടനുബന്ധിച്ചു കേരളത്തിലെ പൊതുരംഗത്ത് ശ്രദ്ധേയരായ വനിതകളെ പങ്കെടുപ്പിച്ചു  എൽഡിഎഫ് യുകെ & അയർലണ്ട്  വനിതാവിചാരം പരിപാടി സംഘടിപ്പിക്കുന്നു. ഇടതുസർക്കാരിന്റെ വനിതാക്ഷേമ നടപടികൾ പ്രസ്തുത പരിപാടിയിൽ ചർച്ചാവിഷയമാവും. ഇന്ന്( മാർച്ച് 13 ശനി) ഉച്ചയ്ക്ക് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരത്തെ യുവ മേയർ ആര്യ രാജേന്ദ്രൻ, കേരള വനിതാ കോൺഗ്രസ്(എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി, സുപ്രീംകോടതി അഭിഭാഷകയും പ്രമുഖ ആക്ടിവിസ്റ്റുമായ രശ്മിത രാമചന്ദ്രൻ, SFI യുടെ മുൻ നേതാവും അദ്ധ്യാപികയുമായ അമൃത റഹീം എന്നിവരാണ് പങ്കെടുക്കുക.

ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ  വർദ്ധിച്ചു വരുന്ന അക്രമങ്ങളും അതിനെതിരെ ഇടതുപക്ഷപുരോഗമനപ്രസ്ഥാനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചും വനിതാനേതാക്കൾ യോഗത്തിൽ സംസാരിക്കും. സ്ത്രീസുരക്ഷയിൽ എന്തുകൊണ്ടാണ് കേരളം വ്യത്യസ്തമാവുന്നതെന്നും ഇടതുപക്ഷസർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതിക്കു വേണ്ടി ചെയ്ത കാര്യങ്ങളും ഇനിവരുന്ന സർക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നും ചർച്ചാവിഷയമാവും.

ഓൺലൈൻ ആയി (zoom meeting) നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC ) ഫേസ്ബുക്ക് പേജിൽ തത്സമയം വീക്ഷിക്കാവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here