Ireland

വിഷു- ഈസ്റ്റർ ആഘോഷമൊരുക്കി Malayalees In South Dublin

ഈസ്റ്റർ- വിഷു ആഘോഷം വർണ്ണാഭമാക്കി അയർലണ്ട് മലയാളികൾ.Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ – വിഷു ആഘോഷം പങ്കാളിത്തം കൊണ്ടും വിവിധ സാംസ്കാരിക പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.

ഡൺലേരി റാത്ത്ഡൗൺ കൗണ്ടി കൗൺസിലിലെ മേയർ മേരി ഹനഫിൻ, എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പിലെ മന്ത്രി നീൽ റിച്ച്മണ്ട്, ഗോർഡൻ വൂൾഫ് ഗാർഡ സൂപ്രണ്ട്, ഡൺലേരി റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ സോഷ്യൽ ഇൻക്ലൂഷൻ ഓഫീസർ ഷിവോൺ എന്നീ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

ഏപ്രിൽ 14ന് സെന്റ് ബ്രിജിഡ് പാരിഷ് ഹാൾ സ്റ്റില്ലോർഗനിൽ നടന്ന ചടങ്ങിൽ ലൈവ് മ്യൂസിക്, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി. കുട്ടികളടക്കം എഴുപതോളം കലാകാരന്മാർ പങ്കെടുത്തു. രുചികരമായ ഇന്ത്യൻ ഭക്ഷണ വിരുന്നോടുകൂടിയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

4 mins ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

16 mins ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

2 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

2 hours ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

24 hours ago