“ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു യാഥാർഥ്യമാണ്”. ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി ശേഷിച്ച ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന പ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിൻറെ വാക്കുകൾ ആണിത്. ഇന്നലെ യുകെ യിലും അയർലണ്ടിലുമായി ഓൺലൈനിലൂടെ അവതരിപ്പിക്കപ്പെട്ട “വിസ്മയ സാന്ത്വനം” എന്ന പരിപാടി ആ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഒരേ സമയം വിസ്മയവും സാന്ത്വനവും ആയിരുന്നു.
ശ്രീ ഗോപിനാഥ് മുതുകാട് എന്ന മനുഷ്യന്റെ ഇച്ഛശക്തിയും സമർപ്പണവും ഈ പരിപാടി കണ്ട ഏതൊരാൾക്കും ബോധ്യപെടുന്നതാണ്. വളരെ മനോഹരമായി അടുക്കും ചിട്ടയോടും കൂടിയാണ് ഓരോ പരിപാടികളും അവതരിപ്പിക്കപ്പെട്ടത്. അതിനിടയിൽ അദ്ദേഹം പറയുന്ന ജീവിതഗന്ധിയായ അനുഭവങ്ങളും സംഭവങ്ങളും ഏതൊരു മനുഷ്യന്റെ കണ്ണുകളിലും സ്നേഹത്തിന്റെ നനവ് പടർത്തുന്നതായിരുന്നു.
ഒരു പ്രൊഫഷണൽ സ്റ്റേജ് പ്രോഗ്രാമിന്റെ മികവോടെ അവതരിപ്പിക്കപ്പെട്ട ഈ പരിപാടിയിൽ ആയിരം കാതങ്ങൾക്കുമിപ്പുറം നിന്നുയർന്ന കൈയ്യടികൾ കേൾക്കാൻ അവർക്കു സാധിക്കാതെപോയി എന്നത് മാത്രമായിരുന്നു പരിമിതി. യുക്മയും, Indians in Ireland ഉം ആയിരുന്നു ഈ ഓൺലൈൻ ഷോയുടെ സംഘാടകർ. Different Art Center(DAC) ൽ മാജിക്, നൃത്തം, സംഗീതം, മിമിക്രി, താളവാദ്യങ്ങൾ, ചിത്രരചനാ തുടങ്ങിയ വിവിധ ഇനങ്ങളിൽ പരിശീലനം നേടുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് പ്രധാനമായും പരിപാടികൾ അവതരിപ്പിച്ചത്. ശ്രീ ഗോപിനാഥും അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരും ഇല്ല്യൂഷൻ പോലുള്ള മനോഹരവും വിസ്മയകരവുമായ മാജിക്കുകളും അവതരിപ്പിച്ചു.
അസാധ്യമെന്നു കരുതുന്ന കാര്യങ്ങൾ സാധ്യമാവുന്ന കാഴ്ചയാണ് കണ്ടത്. കുറവുകളേയും പരിമിതികളെയും അതിജീവിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെങ്ങനെയെന്ന് ഈ കുട്ടികളിൽ നിന്ന് കണ്ടുപഠിക്കേണ്ടതുണ്ട്. ഇവരുടെ മാതാപിതാക്കളെയും ഇവരെ പരിശീലിപ്പിക്കുന്ന അധ്യാപകരെയും കൂടി ഈ ഷോയിൽ പരിചയപ്പെടുത്തി . തിരുവനന്തപുരത്തു ശ്രീ .മുതുകാട് സ്ഥാപിച്ചിരിക്കുന്ന “മാജിക് പ്ലാനറ്റ്” എന്ന സ്ഥാപനം ഈ കുട്ടികൾക്കും അവരുടെ അമ്മമാർക്കും എത്രമാത്രം സാന്ത്വനവും ആത്മവിശ്വാസവും നൽകുന്നതാണെന്നും വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി. 100 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. ഈ കുട്ടികളുടെ അമ്മമാർക്ക് തൊഴിലും അതോടൊപ്പം ചെറിയ വരുമാനവും നേടാനുള്ള “കരിഷ്മാ” എന്ന സ്ഥാപനവും ഇതോടൊപ്പം ഉണ്ട്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെ പണിതുടങ്ങിയ യൂണിവേഴ്സൽ മാജിക് പദ്ധതി കോവിട് മൂലം നിർത്തിവച്ചിരിക്കുകയാണ്. സ്വപ്‌നങ്ങൾ കാണാനും, കാണുന്ന സ്വപനങ്ങൾ യാഥാർഥ്യമാക്കാനും കഴിവുള്ള ഒരു മനുഷ്യനാണ് ഇവയുടെയെല്ലാം തലപ്പത്തു ഉള്ളത്. പക്ഷെ ഇത് ഒരു ഗോപിനാഥ് മുതുകാടിന്റെ മാത്രം ചുമതലയല്ല. സമൂഹത്തിലെ ഓരോരുത്തരും കൈകോർത്താൽ ഈ വലിയ മനുഷ്യന്റെ സ്വപ്ങ്ങളും അതോടൊപ്പം പലവിധ പരിമിതികൾ അനുഭവിക്കുന്ന ആ കുട്ടികളുടെയും അവരുടെ അമ്മമാരുടെയും പ്രതീക്ഷകളും പൂവണിയും.
അയര്‍ലണ്ടിലെ കൗണ്‍സിലറായ ബേബി പെരേപ്പാടന്‍,യുക്മ ദേശീയ സമിതി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവർ ശ്രീ ഗോപിനാഥൻ മുതുകാടിന് പ്രത്യേക നന്ദി രേഖപ്പെടുത്തി. അതുപോലെ ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രീ. ഗോപിനാഥ് മുതുകാടിനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്ക് വഴി സഹായങ്ങൾ ചെയ്യാവുന്നതാണ്.
https://www.differentartcentre.com/
നമ്മുടെ മനസ്സിന്റെ കൊച്ചു നന്മകൾ വലിയ മാറ്റങ്ങൾക്കു കാരണമാകട്ടെ ..! അങ്ങനെ ഈ ലോകം കുറച്ചുകൂടി സുന്ദരമാകട്ടെ..!!
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…