അയർലണ്ടിൽ റീക്രൂട്ടിങ് മേഖലയിൽ വിശ്വസ്തവും സുതാര്യവുമായ സേവനം ഉറപ്പാക്കി മലയാളികളുടെ അഭിമാനമായി മാറിയ റിക്രൂട്ട്മെന്റ് ഏജൻസിയായ Vista Career Solutions നെ തേടി വീണ്ടുമൊരു അംഗീകാരമെത്തി. അയർലണ്ടിലെ ഏറ്റവും വിശ്വസനീയമായ റിക്രൂട്ട്മെന്റ് ഏജന്റിനുള്ള പുരസ്കാരം, മലയാളിയും Vista Career Solutions ഡയറക്ടറുമായ ലാലു പോൾ ഏറ്റുവാങ്ങി.
എറണാകുളം അങ്കമാലി സ്വദേശിയായ ലാലുവിനെത്തേടി ഇത് രണ്ടാം തവണയാണ് അന്താരാഷ്ട്ര പുരസ്കാരമെത്തുന്നത്. അയർലണ്ട് ആരോഗ്യമേഖലയ്ക്ക് നൽകിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് മുൻപ് അയർലണ്ട് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗാനൈസേഷൻ (ഐഎൻഎംഒ )ലാലുവിനെ ആദരിച്ചിരുന്നു.ഡബ്ലിനിൽ വച്ചു നടന്ന ചടങ്ങിൽ അയർലണ്ട് ക്യാബിനറ്റ് മന്ത്രിയായ ജാക്ക് ചേമ്പേഴ്സ് MIND Icon Award ലാലു പോളിന് നൽകി.
മൈൻഡ് അയർലണ്ട് സംഘടിപ്പിച്ച പരിപാടിയിൽ ഫിംഗൽ മേയർ ഹോവാർഡ് മാഹണി പാർലിമെന്റ് അംഗം പോൾ മക്കൾഫി, കൗൺസിലർ പുനം റാണെ എന്നിവരും അയ്യായിരത്തോളം അതിഥികളും പങ്കെടുത്തു. അയർലണ്ട് ആരോഗ്യമേഖലയിലേക്കും അതിനോടനുബന്ധ സ്ഥാപങ്ങളിലേയ്ക്കും ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനമാണ് വിസ്റ്റ കരിയർ സൊല്യൂഷൻസ്. അയർലണ്ട് കൂടാതെ കൊച്ചി, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഈ സ്ഥാപനത്തിന് ഓഫീസുകൾ ഉണ്ട്.
പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് തന്റെ ഉത്തരവാദിത്തങ്ങൾ വർദ്ധിപ്പിച്ചിരിക്കുകയാണ് എന്നും ലാലു പോൾ പറഞ്ഞു. ഈ കാലത്തിനിടെ നഴ്സുമാർ, മറ്റ് വിവിധ മെഡിക്കൽ അനുബന്ധ വിഭാഗങ്ങൾ, ഹോസ്പിറ്റാലിറ്റി മേഖല എന്നിവിടങ്ങളിലായി മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നൽകാൻ തന്റെ സ്ഥാപനം മുഖേന കഴിഞ്ഞിട്ടുണ്ട് എന്നതിൽ നിറഞ്ഞ സംതൃപ്തിയുണ്ടെന്നും ഭാവിയിലും ഏറ്റവും നിലവാരമുള്ള സേവനം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…