America

വെള്ളക്കാരിയായതിനാൽ തന്നെ പുറത്താക്കിയതായി വാദിച്ച സ്റ്റാർബക്സ് മാനേജർക്‌ 25.6 മില്യൺ ഡോളർ നഷ്ടപരിഹാരം -പി പി ചെറിയാൻ


ന്യൂജേഴ്‌സി :ഫിലാഡൽഫിയയിലെ ഒരു കഫേയിൽ വെച്ച് രണ്ട് കറുത്തവർഗ്ഗക്കാരെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ദേശീയതലത്തിൽ ഉണ്ടായ പ്രതിഷേധത്തിന് പങ്കെടുത്തതിന് വെള്ളക്കാരിയായ സ്റ്റാർബക്സ് റീജിയണൽ മാനേജർ ഷാനൺ ഫിലിപ്പിനെ  പുറത്താക്കിയ കേസ്സിൽ 25.6 മില്യൺ ഡോളർ നഷ്ടപരിഹാരം കോര്പറേഷന് നൽകണമെന്ന് ഫെഡറൽ കോടതി വിധിച്ചു.
കോടതി രേഖകൾ അനുസരിച്ചു  2019 ൽ വംശീയ പക്ഷപാതവും വിവേചനവും ആരോപിച്ച് ഷാനൺ ഫിലിപ്പ് സ്റ്റാർബക്‌സിനെതിരെ സമർപ്പിച്ച നഷ്ടപരിഹാര കേസിൽ ഷാനന് അനുകൂലമായി ന്യൂജേഴ്‌സി ഫെഡറൽ കോടതി  വിധിക്കുകയായിരുന്നു

ഫിലിപ്സിന് 25 മില്യൺ ഡോളർ ശിക്ഷാ നഷ്ടപരിഹാരവും 600,000 ഡോളർ നഷ്ടപരിഹാരവും നൽകാൻ എട്ടംഗ പാനലിന് ഏകദേശം അഞ്ച് മണിക്കൂറെടുത്തു, ഫിലിപ്പിന്റെ  ചർമ്മത്തിന്റെ നിറം അവളെ പിരിച്ചുവിടുന്നതിൽ നിർണായക പങ്ക് വഹിച്ചതായി ഫെഡറൽ കോടതി കണ്ടെത്തി .

13 വർഷം സ്റ്റാർബക്‌സിൽ ജോലി ചെയ്യുകയും ഏകദേശം 100 കഫേകളുടെ മേൽനോട്ടം വഹിക്കുകയും ചെയ്‌തിരുന്ന ഫിലിപ്‌സിനെ 2018 ഏപ്രിൽ 12-ന് സ്‌പ്രൂസ് സ്ട്രീറ്റ് സ്റ്റോറിൽ നിന്നും പുറത്തുപോകാൻ വിസമ്മതിച്ചതിന് ഡോണ്ടെ റോബിൻസണും റാഷോൺ നെൽസണും അറസ്റ്റിലായി ഒരു മാസത്തിനുള്ളിൽ പുറത്താക്കപ്പെട്ടു.സംഭവം, സെൽഫോൺ വീഡിയോയിൽ പകർത്തി, പെട്ടെന്ന് വൈറലാവുകയും ചെയ്തിരുന്നു

വംശീയ വിദ്വേഷം ആളിപടരാതികിരിക്കുന്നതിനു കോര്പറേഷന്  മാപ്പ് പറയുകയും വംശീയ പക്ഷപാത പരിശീലനത്തിനായി 8,000 യുഎസ് സ്റ്റോറുകൾ നേരത്തെ അടയ്ക്കുകയും ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

1 hour ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

2 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

2 hours ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

1 day ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

1 day ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

1 day ago