വാട്ടർഫോർഡ്: അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന വേൾഡ് നാച്ചുറൽ ബോഡി ഫെഡറേഷന്റെ (WNBF) നാച്ചുറൽ ബോഡി ബിൽഡിങ് കോമ്പറ്റീഷനിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി റോഷൻ അയർലൻഡ് പ്രവാസി മലയാളികൾക്ക് അഭിമാനമായി മാറി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആദ്യകാല മെമ്പർ കൂടിയായ റോഷന്റെ ഈ നേട്ടം ഓരോ മലയാളിക്കും പ്രിയപ്പെട്ടതായി മാറുന്നു, കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഉത്തമ ഉദാഹരണമാണ് റോഷന്റെ ഈ നേട്ടം.
ഏറെ നാളായി ബോഡി ബിൽഡിങ് രംഗത്തുള്ള റോഷൻ ഇതിനു മുൻപും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2024സെപ്റ്റംബർ 22 ന് ന്യൂറോസിൽ, അയർലൻഡ് വെച്ചു നടന്ന WNBF അയർലൻഡ് കോമ്പറ്റിഷനിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ റോഷൻ തന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബോസ്റ്റണിൽ വെച്ചു നടന്ന WNBF വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. 2024 നവംബർ 3 ന് നടന്ന WNBF ജർമൻ ഇവന്റിൽ പങ്കെടുത്ത റോഷൻ മെഡൽ പട്ടികയിൽ ഇടം പിടിച്ചില്ലെങ്കിലും മുന്നോട്ടുള്ള കുതിപ്പിന് ഊർജ്വവും, അനുഭവ സമ്പത്തും കൈവരിച്ചിരുന്നു. അങ്ങനെ 2024 നവംബർ 23 ന് ബോസ്റ്റണിലെ ജോൺ ഹാൻകോക്ക് ഹാളിൽ വെച്ചു നടന്ന WNBF വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കുക വഴി റോഷൻ തന്റെ ജീവിതത്തിലെ ഇതു വരെയുള്ള ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി.ചിട്ടയായ പരിശീലനവും, അർപ്പണ ബോധവും കൈ മുതലാക്കിയും,ശരീര സൗന്ദര്യ പരിപാലനത്തിൽ ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ നേരിട്ടും, കാർകശ്യമേറിയ ഭക്ഷണ രീതിയും അച്ചടക്കത്തോടെയുള്ള ജീവിചര്യയും പതിവാക്കിയും റോഷൻ അയർലൻഡ് മലയാളികൾക്കിടയിൽ പുതു ചരിത്രം കുറിച്ചു. റോഷന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതിനോടൊപ്പം മുന്നോട്ടുള്ള പ്രയാണത്തിൽ നേട്ടങ്ങൾ ശീലമാകട്ടെയെന്ന് വോട്ടർഫോർഡ് മലയാളി അസോസിയേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…
വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…
സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…