Ireland

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും യൂത്തും ചേർന്ന് ‘വോക്കിങ് ചലഞ്ച്’ സംഘടിപ്പിക്കുന്നു

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് ‘വോക്കിങ് ചലഞ്ച്’ സംഘടിപ്പിക്കുന്നു. മെയ് മാസം1 മുതൽ 31 വരെയാണ് വാക്കിംഗ് ചലഞ്ച് നടത്തപ്പെടുന്നത്. ഓരോ മെമ്പേഴ്സും 100 കിലോമീറ്റർ ആണ് നടക്കേണ്ടത്.  വാട്ടർഫോഡിൽ  വോക്കിങ് പ്രോത്സാഹിപ്പിക്കുവാനായി  നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 18,25 തീയതികളിൽ അംഗങ്ങളുടെ കുടുംബത്തോട് ഒപ്പം/ കൂട്ടുകാരുമൊത്തോ കൂട്ടായ നടത്തവും സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും നടത്തുന്നുണ്ട്. 

ചലഞ്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം 28ആം  തീയതി പരി.കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട ജോമോൻ കാക്കനാട്ട് അച്ചൻ  പിതൃവേദി, മാതൃവേദി, യൂത്ത്  അംഗങ്ങളുടെയും  ഇടവക സമൂഹത്തിന്റേയും സാന്നിധ്യത്തിൽ  റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. 91 അംഗങ്ങളാണ് വോക്കിങ് ചലഞ്ചിൽ പങ്കെടുക്കുവാൻ  മുന്നോട്ടുവന്നിട്ടുള്ളത്. ഇത് രണ്ടാം വർഷമാണ്  ചലഞ്ച് പിതൃവേദി സംഘടിപ്പിക്കുന്നത്. പിതൃവേദി സെക്രട്ടറി  ജോസ് മോൻ അബ്രഹാം, പ്രസിഡണ്ട് ഷിജു ശാസ്താം കുന്നേൽ എന്നിവരാണ് ചലഞ്ചിന്റെ കോഡിനേഷൻ നിർവഹിക്കുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

2 hours ago

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

5 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

6 hours ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

10 hours ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

1 day ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

1 day ago